Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:48 AM IST Updated On
date_range 28 April 2022 5:48 AM ISTമൈക്രോ ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
ചെങ്ങന്നൂര്‍: എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സിന്റെ പേരില്‍ തട്ടിപ്പ് നടത്തിയിരുന്ന ആൾ അറസ്റ്റിൽ. ഹരിപ്പാട് പള്ളിപ്പാട് നടുവട്ടം ചക്കാലകിഴക്കേതില്‍ ആമ സന്ദീപ് എന്ന സന്ദീപിനെയാണ് (43) ചെങ്ങന്നൂരില്‍ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയായ ഭാര്യ മിനിമോള്‍ക്കെതിരെയും കേസെടുത്തു. മൈക്രോ ഫിനാന്‍സില്‍നിന്ന് മൂന്നുലക്ഷം രൂപയുടെ വായ്പ തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 10 പേരില്‍നിന്നായി 20,000 രൂപ വീതം വാങ്ങിയിരുന്നു. എന്നാല്‍, വായ്പ ലഭിക്കാതായതോടെ പണം നഷ്ടപ്പെട്ടവർ ഇയാളെ തടഞ്ഞുവെച്ച് പൊലീസിനെ വിവരമറിയിച്ചു. ചെങ്ങന്നൂര്‍ സി.ഐ ജോസ് മാത്യു, എസ്.ഐ എസ്. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തിയിരുന്നു. ഇയാള്‍ക്കെതിരെ ചാവക്കാട്, കുന്നംകുളം, ഹരിപ്പാട്, പത്തനംതിട്ട, കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനുകളില്‍ നിരവധി തട്ടിപ്പുകേസുകളുണ്ട്. ഒരുസ്ഥലത്ത് തട്ടിപ്പ് നടത്തിക്കഴിഞ്ഞാൽ മറ്റൊരിടത്തേക്ക് മാറുന്ന രീതിയാണ് അവലംബിക്കുക. ഹരിപ്പാട്ടെ കേസിൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയശേഷമാണ് ചെങ്ങന്നൂരിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
