Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:45 AM IST Updated On
date_range 28 April 2022 5:45 AM ISTകെ.പി.എം.എസ് സമരം
text_fieldsbookmark_border
പറവൂർ: അംഗപരിമിതനായ കുട്ടിയുടെ ആനുകൂല്യം സംബന്ധിച്ച് സംസാരിക്കാനെത്തിയ വീട്ടമ്മയെ അധിക്ഷേപിച്ച താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.പി.എസ്. റോസമ്മയെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.പി.എം.എസിന്‍റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ സമരം നടത്തി. സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. പറവൂർ യൂനിയൻ പ്രസിഡൻറ് വി.സി. തമ്പി അധ്യക്ഷത വഹിച്ചു. ബിന്ദു ഷിബു, സുരേഷ് താന്നിപ്പാടം, ഷിബു ഏഴിക്കര, മിഥുൻ മാവേലിത്തറ എന്നിവർ സംസാരിച്ചു. ചിത്രം EA PVR taluk ashupathri 1 കെ.പി.എം.എസ് പറവൂർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ സമരം സംസ്ഥാന വൈസ് പ്രസിഡൻറ് പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
