Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:45 AM IST Updated On
date_range 28 April 2022 5:45 AM ISTഓട്ടോ തൊഴിലാളികൾ നഗരസഭ ഓഫിസിന് മുന്നിൽ ധർണ നടത്തി
text_fieldsbookmark_border
അങ്കമാലി: ഓട്ടോറിക്ഷ തൊഴിലാളികളെ ജീവിക്കാൻ അനുവദിക്കുക, ഓട്ടോറിക്ഷ സ്റ്റാൻഡുകൾക്കെതിരെ സ്ഥാപിത താൽപര്യക്കാരായ കച്ചവടക്കാരുടെ നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അങ്കമാലി നഗരസഭ പ്രദേശത്തെ 16 ഓട്ടോ സ്റ്റാൻഡുകളിലെ 700 ൽപരം തൊഴിലാളികൾ സംയുക്ത ട്രേഡ് യൂനിയൻ ആഭിമുഖ്യത്തിൽ നഗരസഭ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. നഗരസഭ ചെയർമാന് നിവേദനവും സമർപ്പിച്ചു. ടി.ബി ജങ്ഷനിൽ നിന്നാരംഭിച്ച റാലി ടൗൺ ചുറ്റി നഗരസഭ ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് ചേർന്ന ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു.) ഏരിയ സെക്രട്ടറി പി.വി. ടോമി അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ജിജോ ഗർവ്വാസീസ്, മാത്യു തെറ്റയിൽ, മുനിസിപ്പൽ പ്രസിഡന്റ് ടി.വൈ. ഏല്യാസ്, സെക്രട്ടറി എ. കെ ഏല്യാസ്,ഷൈജോ കരേടൻ, തോമസ് കോട്ടയ്ക്കൽ, കെ.ഐ. ഷിജു, സിബീഷ് ജെയിംസ് എന്നിവർ സംസാരിച്ചു. സ്ഥാപിത താൽപര്യക്കാരായ കച്ചവടക്കാർ ഓട്ടോ റിക്ഷ സ്റ്റാൻഡുകൾക്കെതിരെ താൽക്കാലികമായി നേടിയ ഹൈകോടതി വിധി റദ്ദാക്കാൻ നഗരസഭ ഇടപെടണമെന്നും തൊഴിലാളികൾ ആവശ്യപ്പെട്ടു. EA ANKA 2 AUTO വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോറിക്ഷ തൊഴിലാളികൾ അങ്കമാലി നഗരസഭ ഓഫിസിന് മുന്നിൽ സംഘടിപ്പിച്ച ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. പോൾ ഉദ്ഘാടനം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
