Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:28 AM IST Updated On
date_range 28 April 2022 5:28 AM ISTരുചിയിൽ മുമ്പനായി...
text_fieldsbookmark_border
കൊല്ലം: മലയാളിയുടെ പ്രിയ വിഭവങ്ങളായി മാറിയിരിക്കുന്നു ബിരിയാണിയും കുഴിമന്തിയുമൊക്കെ. മുമ്പ് വിവാഹങ്ങളിലും വിശേഷ അവസരങ്ങളിലും ഒതുങ്ങിയിരുന്ന ബിരിയാണിക്ക് ഇന്ന് ദൈനംദിന വിഭവങ്ങളുടെ പട്ടികയിലാണ് സ്ഥാനം. എങ്ങനെ രുചികരമായി ബിരിയാണി ഉണ്ടാക്കാം എന്നതിനൊപ്പം പാചകക്കാരെ കുഴക്കുന്ന വലിയൊരു സമസ്യയാണ് ഏത് അരിയാകും മികച്ചത് എന്നത്. ആ ചോദ്യത്തിന് ഉത്തരമാകുന്ന സ്വാദുമായി ജനമനസ്സിൽ ഇടംകണ്ടെത്തി മുന്നേറുകയാണ് 'അടുക്കളയിലെ രാജാവ്' അഥവാ കിച്ചൻ കിങ്. ബിരിയാണി, ഫ്രൈഡ്റൈസ്, നെയ്ച്ചോറ്, കുഴിമന്തി, കാഫ്ക തുടങ്ങിയ വിഭാഗങ്ങളിൽ എന്തിനും കിച്ചൺകിങ് എന്ന ബ്രാൻഡ് പ്രിയങ്കരമായിരിക്കുന്നു. പ്രത്യേക രുചിയും നിറവും ഗുണവുമാണ് കിച്ചൺകിങ്ങിനെ വ്യത്യസ്തമാക്കുന്നത്. രാജ്യത്തെ പ്രധാന ബിരിയാണി അരി ഉൽപാദന വിപണന കമ്പനിയായ പാരി ആഗ്രി എക്സ്പോർട്ടാണ് കിച്ചൺ കിങും വിപണിയിലിറക്കുന്നത്. 21 വർഷമായി ഈ രംഗത്തെ അതികായരായ പാരി ബിരിയാണി അരിയുടെ ഉൽപാദനം മുതൽ വിപണനം വരെ പാലിക്കുന്ന ഗുണനിലവാരവും സൂക്ഷ്മതയും ഉപഭോക്താക്കളോടുള്ള വിധേയത്വവുമാണ് ഇവരുടെ ഉൽപന്നങ്ങൾ അടുക്കളയെന്നോ ഹോട്ടലുകൾ എന്നോ വ്യത്യാസമില്ലാതെ എല്ലായിടത്തും ഇഷ്ടം പിടിച്ചുപറ്റാൻ കാരണം. കിച്ചൺ കിങ് ഉൾപ്പടെ വ്യത്യസ്തമായ ഒരു ഡസനോളം ബിരിയാണി അരി കമ്പനി വിപണിയിൽ ഇറക്കുന്നുണ്ട്. ബിരിയാണി രുചിയൊരുക്കാൻ കേരളത്തിലെ പാചകപ്രിയർക്കിടയിൽ കിച്ചൺ കിങ്ങിനുള്ള സ്ഥാനം മുൻനിരയിലാണെന്ന് കൊച്ചി കേന്ദ്രീകരിച്ചുള്ള കേരളത്തിലെ പ്രധാന വിതരണക്കാരായ സി.എസ്.ബി ട്രേഡിങ് കമ്പനി ഉടമ ഷിനോജ് ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story