Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:51 AM IST Updated On
date_range 27 April 2022 5:51 AM ISTകുടുംബ വഴക്ക്: ഭർത്താവിനെ തലക്കടിച്ച് കൊന്നു
text_fieldsbookmark_border
കോതമംഗലം: കോട്ടപ്പടി ചേറങ്ങനാലിൽ കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവിനെ തലക്കടിച്ച് കൊന്നു. മനക്കക്കുടി സാജുവിനെ (60) ഭാര്യ ഏല്യാമ്മ (തങ്ക) തലക്ക് അടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. ഇരുമ്പുപട്ട ഉപയോഗിച്ച് തലക്ക് അടിച്ചശേഷം ഏല്യാമ്മ കോട്ടപ്പടി സ്റ്റേഷനിലെത്തി കാര്യം പറയുകയായിരുന്നു. പൊലീസ് ആംബുലൻസിൽ സാജുവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മദ്യപിച്ച് സ്ഥിരം വഴക്കിടൽ പതിവായിരുന്നു. ഏല്യാമ്മയെ ഇതിനുമുമ്പ് സാജു മർദിച്ചതിനെത്തുടർന്ന് ഇയാൾക്കെതിരെ കോട്ടപ്പടി സ്റ്റേഷനിൽ കേസുണ്ട്. മക്കൾ: ബിബിൻ, ബ്രിന്‍റോ, ബിൽബി. EKD Saju 60 KMGM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
