Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:50 AM IST Updated On
date_range 27 April 2022 5:50 AM ISTകിൻഫ്ര കുടിവെള്ള പദ്ധതി: റോഡിൽ പൈപ്പ് സ്ഥാപിക്കുന്നത് തടഞ്ഞു
text_fieldsbookmark_border
ആലുവ: കിൻഫ്ര കുടിവെള്ള പദ്ധതിക്കായി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നത് തടഞ്ഞു. എടയപ്പുറം നേച്ചർ കവലയിൽ കഴിഞ്ഞദിവസം രാത്രി വൈകിയാണ് യു.ഡി.എഫ് പ്രവർത്തകർ പണി തടസ്സപ്പെടുത്തിയത്. റോഡ് തകർച്ചയിലും പദ്ധതിയിലെ ദുരൂഹതകളിലും പ്രതിഷേധിച്ചായിരുന്നു സമരം. തുടർന്ന് പണികൾ നിർത്തിവെച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ ലത്തീഫ് പൂഴിത്തറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു, മണ്ഡലം പ്രസിഡൻറുമാരായ ഫാസിൽ ഹുസൈൻ, സുനിൽകുമാർ, മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് മെഹബൂബ്, യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഹസീം ഖാലിദ് എന്നിവർ നേതൃത്വം നൽകി. പെരിയാറിൽനിന്ന് കിൻഫ്രയിലേക്ക് വെള്ളം കൊണ്ടുപോകാനാണ് എടയപ്പുറം റോഡിന് നടുവിലൂടെ കൂറ്റൻ പൈപ്പ് സ്ഥാപിക്കുന്നത്. രാത്രി മുതൽ പുലർച്ച വരെയാണ് പണി. നിലവിൽ പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ റോഡ് പാടെ തകർന്നു കിടക്കുകയാണ്. രാത്രി ഒമ്പതോടെ പണിക്കായി റോഡ് തടയുന്നതും നാട്ടുകാർക്ക് ദുരിതമാണ്. കിൻഫ്രയിലേക്ക് ഇത്രയധികം വെള്ളം നിത്യേന കൊണ്ടുപോകുന്നത് പെരിയാറിന്‍റെ നാശത്തിന് ഇടയാക്കുമെന്നും പദ്ധതി സംബന്ധിച്ച ദുരൂഹതകൾ നീക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ക്യാപ്ഷൻ ea yas1 pipe എടയപ്പുറം റോഡിൽ കിൻഫ്ര കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നത് തടഞ്ഞ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
