Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:50 AM IST Updated On
date_range 27 April 2022 5:50 AM ISTനിരോധിത ലഹരി മരുന്നുകളുമായി എട്ടംഗ സംഘം അറസ്റ്റിൽ
text_fieldsbookmark_border
കാക്കനാട്: നിരോധിത ലഹരിമരുന്നുകളുമായി എട്ടംഗ സംഘം പിടിയിൽ. വൻതോതിൽ ഹഷീഷ് ഓയിലും എം.ഡി.എം.എയുമായാണ് യുവതി ഉൾപ്പെട്ട സംഘത്തെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ കൊല്ലക പടീറ്റതിൽ വീട്ടിൽ മുഹമ്മദ് സിറാജ് (21), കല്ലമ്പലം സ്വദേശി ഇർഫാൻ മൻസിലിൽ റിസ്വാൻ (23), വഴുതക്കാട് അമൃതഗർഭ വീട്ടിൽ ശങ്കരനാരായണൻ (23), ചേർത്തല മണപ്പുറം സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ ജിഷ്ണു (22), തേക്കുമുറി പുളിയന്നൂർ സ്വദേശി ഏഴപ്പറമ്പിൽ വീട്ടിൽ അനന്തു (27), ഹരിപ്പാട് ചിങ്ങോട് മൂടോളില്‍ കിഴക്കേതില്‍ വീട്ടില്‍ അഖില്‍ (24), ചാവക്കാട് പിള്ളക്കാട് പുതുവടതയില്‍ വീട്ടില്‍ അന്‍സാരി (23), കോട്ടയം വില്ലൂന്നി തിരുത്താക്കിരി പുത്തന്‍പുരക്കല്‍ വീട്ടില്‍ കാര്‍ത്തിക (26) എന്നിവരെയാണ് ഷാഡോ പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിൽ വലയിലാക്കിയത്. ഇവരിൽനിന്ന് 82 കുപ്പി ഹഷീഷ് ഓയിലും 11 ഗ്രാം എം.ഡി.എം.എയുമാണ് പിടിച്ചത്. ഇൻഫോപാർക്കിന് സമീപത്തെ കൻെറ് മഹൽ ഫ്ലാറ്റിൽ ലഹരിമരുന്ന് ഉപയോഗം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്‍ അസി. കമീഷണര്‍ കെ.എ. അബ്ദുൽ സലാമിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൂടുതല്‍ പ്രതികള്‍ സംഘത്തിലുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story