Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിന്തറ്റിക്​...

സിന്തറ്റിക്​ മയക്കുമരുന്നുകളുടെ ഉപയോഗം വർധിക്കുന്നു

text_fields
bookmark_border
കൊച്ചി: മാരക ലഹരിമരുന്നുകളായ എൽ.എസ്​.ഡി, എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക്​ ഡ്രഗുകളുടെ ഉപയോഗം വർധിക്കുന്നു. മുൻ വർഷത്തേതിൽനിന്ന്​ വ്യത്യസ്തമായി ഇരട്ടിയിലധികം കേസുകളാണ്​ ജില്ലയിൽനിന്ന്​ റിപ്പോർട്ട്​ ചെയ്തത്​. കഞ്ചാവും പലതരം ഗുളികകളും​ ഇൻജക്ഷനുമാണ്​ ലഹരിക്കായി നേരത്തേ ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ സിന്തറ്റിക്​ മയക്കുമരുന്നുകളിലേക്കാണ്​ ആകർഷണം. എക്​സൈസിന്‍റെയും പൊലീസിന്‍റെ കണക്കനുസരിച്ച്​ 25 വയസ്സിൽ താഴെയുള്ള യുവതീയുവാക്കളാണ്​ ഇത്തരം ലഹരിക്കടത്തിനും ഉപയോഗത്തിനും പിടിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും​. മാരക ലഹരിമരുന്നുകളായ എൽ.എസ്​.ഡി സ്റ്റാമ്പ്​, എം.ഡി.എം.എ, നൈട്രോസൻ ടാബ്​, ഹഷീഷ്​ ഓയിൽ എന്നിവയാണ്​ ലഹരിക്ക്​ പ്രധാനമായും ആശ്രയിക്കുന്നത്​​. ചെ​ന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ്​​ എത്തുന്നതെന്നാണ്​ വിവരം​. തപാൽ, കൊറിയർ തുടങ്ങി ഏത്​ പഴുതിലൂടെയും സിന്തറ്റിക്​ മയക്കു​മരുന്നുകൾ ആവശ്യക്കാരി​ലേക്കെത്തിക്കാൻ വിതരണക്കാരുണ്ട്​. ഇത്തരം കേസുകളിൽ പിടിയിലാകുന്നവരിൽ സ്ത്രീകളുടെ എണ്ണവും വർധിക്കുന്നുണ്ട്​​. 2019 ൽ ജില്ലയിൽനിന്ന്​ വെറും 12 ഗ്രാം എം.ഡി.എം.എയാണ്​ പിടികൂടിയതെങ്കിൽ 2022 ജനുവരി മുതൽ ഏപ്രിൽ 20 വരെ 340 ഗ്രാം എം.ഡി.എം.എ പിടികൂടി. കൂടാതെ 2.35 ഗ്രാം എൽ.എസ്​.ഡി, രണ്ട്​ ഗ്രാം ഹഷീഷ്​, 100 ഗ്രാം ഹഷീഷ്​ ഓയിൽ എന്നിവയും ഈ കാലയളവിൽ പിടികൂടി. 92 കിലോ കഞ്ചാവാണ്​ മൂന്നുമാസത്തിനിടെ ജില്ലയിൽനിന്ന്​ പിടികൂടിയത്​. 283 അബ്കാരിക്കേസും 173 എൻ.ഡി.പി.എസ്​ കേസുകളും എടുത്തതായി എക്സൈസും ചൂണ്ടിക്കാട്ടുന്നു. ജില്ലയിൽ അബ്കാരി-എൻ.ഡി.പി.എസ്​ കേസുകളിലായി 561 പേരാണ്​ മൂന്നുമാസത്തിനിടെ പിടിയിലായത്​. പരിശോധന കർശനമാക്കിയതിനെത്തുടർന്നാണ്​ ജില്ലയിൽ കേസുകൾ കൂടുതലായി റിപ്പോർട്ട്​ ചെയ്യുന്നതെന്നാണ്​ എക്​സൈസ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. 993 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ, 39 ലിറ്റർ ചാരായം, 1860 ലിറ്റർ വാഷ്​ എന്നിവയും ഈ കാലയളവിൽ പിടിച്ചെടുത്തിട്ടു​ണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story