Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:46 AM IST Updated On
date_range 27 April 2022 5:46 AM ISTസോളിഡാരിറ്റി സൗഹൃദ ഇഫ്താർ
text_fieldsbookmark_border
കൊച്ചി: സോളിഡാരിറ്റി ജില്ല കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. ഭരണകൂടങ്ങൾ ജനങ്ങളെ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് മാറ്റുന്ന കാലഘട്ടമാണ് കടന്നു പോകുന്നതെന്ന് ഇഫ്താർ സന്ദേശം നൽകിയ സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള പറഞ്ഞു. സിറ്റി ഘടകം പ്രസിഡന്‍റ് അബ്ദുൽ മുഈസ് അധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ, സിറ്റി സെൻട്രൽ അസി. പൊലീസ് കമീഷണർ ജയകുമാർ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ, കൗൺസിലർ കെ.എ. മനാഫ്, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ടിറ്റോ ആന്‍റണി, യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്‍റ് പി.ഇ. സജൽ, ഐ.എസ്.എം ജില്ല പ്രസിഡന്‍റ് കെ.എം. സാബിക്, സംവിധായകൻ സക്കരിയ മുഹമ്മദ്, ഡോ. അജ്മൽ തുടങ്ങിയവർ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് പി.എൻ. നിയാസ് സ്വാഗതം പറഞ്ഞു. ചിത്രം -അഭിജിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story