Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 5:44 AM IST Updated On
date_range 27 April 2022 5:44 AM ISTനാടകവേദിയിൽ അരനൂറ്റാണ്ട്; എ.ആർ. രതീശന് ആദരം
text_fieldsbookmark_border
കൊച്ചി: നാടകവേദിയിൽ അരനൂറ്റാണ്ട് പിന്നിടുന്ന എ.ആർ. രതീശന് ആദരമായി ഈമാസം 28 മുതൽ 30 വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. അനുമോദനയോഗം, നാടക സെമിനാർ, നാടകോത്സവം, നാടക കലാകാര സംഗമം, ഫോട്ടോ പ്രദർശനം, പുസ്തക പ്രകാശനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ചെയർമാനായ ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള, ജനറൽ കൺവീനർ ഷാജി ജോർജ് പ്രണത എന്നിവർ അറിയിച്ചു. 28ന് വൈകീട്ട് അഞ്ചിന് നാടക് ജനറൽ സെക്രട്ടറി ജെ. ശൈലജ, സിനിമ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്ന് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ.കെ.ജി. പൗലോസ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ ജോൺ ഫെർണാണ്ടസ് അധ്യക്ഷത വഹിക്കും. 29ന് വൈകീട്ട് നാലിന് 'ജനകീയ നാടക പ്രസ്ഥാനം കേരളത്തിൽ' സെമിനാർ വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6.30ന് ആദര സമ്മേളനം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. രതീശന്‍റെ ആത്മകഥ 'നാടകനടപ്പുകൾ' പ്രഫ. എം.കെ. സാനു പ്രകാശനം ചെയ്യും. ചിത്രം: ER RETHEESHAN em തൊഴിലാളികൾക്കായി ലേബര്‍ ഗെയിംസ് കൊച്ചി: പുതിയ തലമുറയെ എല്ലാവിധ തൊഴിലുകളുടെയും മൂല്യത്തെക്കുറിച്ച് ബോധവത്കരിക്കാൻ സ്പോര്‍ട്സ് ആൻഡ് മാനേജ്മെന്‍റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ (എസ്.എം.ആർ.ഐ) നേതൃത്വത്തിൽ ലേബര്‍ ഗെയിംസ് സംഘടിപ്പിക്കുന്നു. ആവേ സ്‌റ്റെല്ല മേരിസ് കോളജ്, കിഴുമുറി, രാമമംഗലം ഗ്രാമപഞ്ചായത്ത് എന്നിവര്‍ സംയുക്തമായാണ് ഈമാസം 30ന് ഗെയിംസ് നടത്തുന്നത്. കേരള ലേബര്‍ ഗെയിംസ് ആവേ സ്‌റ്റെല്ല മേരീസ് കോളജില്‍ വൈകീട്ട് മൂന്നു മുതല്‍ സംഘടിപ്പിക്കുന്നു. ട്രോളി ഉരുട്ടല്‍, വെള്ളം ചുമക്കല്‍, ചുമട് ചുമക്കല്‍ എന്നിവ സംയോജിപ്പിച്ചുള്ള ഓട്ടപ്പന്തയമാണ് ലേബര്‍ ഗെയിംസ്. ട്രേഡ് യൂനിയനുകളില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. രാമമംഗലം സ്പോര്‍ട്സ് ടൂറിസം വില്ലേജിനെ പ്രോത്സാഹിപ്പിക്കാനും വികസ്വര, അവികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കൂടുതല്‍ വിനോദ അവസരങ്ങള്‍ സൃഷ്ടിക്കാനുമായാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പങ്കാളിത്തത്തോടെ വേള്‍ഡ് ലേബര്‍ ഗെയിംസ് 2023ല്‍ രാമമംഗലത്ത് നടത്താന്‍ സംഘാടകര്‍ പദ്ധതിയിടുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികളെ അവരുടെ വിനോദ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് സഹായിക്കാനും സംഘാടകര്‍ ലേബര്‍ ഗെയിംസിലൂടെ ലക്ഷ്യമിടുന്നു. ലേബര്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ 9895106043, 9544133714 നമ്പറുകളില്‍ വിളിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story