Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.എസ്.ഇ.ബി...

കെ.എസ്.ഇ.ബി ഹിതപരിശോധന: പോളിങ്​ സാമഗ്രികള്‍ വിതരണം ചെയ്തു

text_fields
bookmark_border
കൊച്ചി: കെ.എസ്.ഇ.ബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയ്ക്കാവശ്യമായ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. 28ന് നടക്കുന്ന ഹിതപരിശോധനയ്ക്കാവശ്യമായ ബാലറ്റ് പേപ്പറുകളും സാമഗ്രികളുമാണ്​ വിതരണം ചെയ്തത്. എറണാകുളം റീജനല്‍ ജോയന്റ് ലേബര്‍ കമീഷണര്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ അതത് ജില്ലകളില്‍ നിന്നുള്ള തൊഴില്‍ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാമഗ്രികള്‍ കൈപ്പറ്റി. ഹിതപരിശോധനക്ക്​ മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അഡീഷനല്‍ ലേബര്‍ കമീഷണറും റഫറണ്ടത്തിന്റെ ചുമതലയുള്ള റിട്ടേണിങ്​ ഓഫിസറുമായ കെ.ശ്രീലാല്‍ അറിയിച്ചു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നടക്കുന്ന പോളിങ്​ പ്രവര്‍ത്തനങ്ങളും ഏപ്രില്‍ 30ന് നടക്കുന്ന കൗണ്ടിങ്ങും സുഗമമായി നടത്തുന്നതിന് ജില്ല ലേബര്‍ ഓഫിസര്‍മാരെയാണ് അസിസ്റ്റിങ്​ റിട്ടേണിങ്​ ഓഫിസര്‍മാരായി ചുമതലപ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം മുതല്‍ കാസർകോട്​ വരെ 76 ബൂത്തുകളിലായി 26,246 തൊഴിലാളികള്‍ വോട്ട് രേഖപ്പെടുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story