Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതിയ വ്യവസായ നയം...

പുതിയ വ്യവസായ നയം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും -മന്ത്രി വി.ശിവന്‍കുട്ടി

text_fields
bookmark_border
പുതിയ വ്യവസായ നയം മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും -മന്ത്രി വി.ശിവന്‍കുട്ടി
cancel
കൊച്ചി: തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച്​ നാല് കോഡുകള്‍ ആക്കുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായ രൂപവത്​കരണ ചര്‍ച്ചകള്‍ നടന്നുവരികയാണെന്നും സംസ്ഥാനത്ത് പുതുതായി നടപ്പാക്കാനിരിക്കുന്ന വ്യവസായ നയം വലിയ മാറ്റങ്ങള്‍ക്ക്​ വഴിയൊരുക്കുമെന്നും തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി. അന്താരാഷ്ട്ര ആരോഗ്യ സുരക്ഷിതത്വ ദിനത്തോടനുബന്ധിച്ച് ചെറുകിട ഫാക്ടറികളിലെ തൊഴിലാളികള്‍ക്കും തൊഴില്‍ദാതാക്കള്‍ക്കുമായി ദ്വിദിന ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കനാട് ഒക്കുപ്പേഷനല്‍ സേഫ്റ്റി ആൻഡ്​ ഹെല്‍ത്ത് ട്രെയിനിങ്​ ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന രണ്ടു ദിവസത്തെ ആരോഗ്യ സുരക്ഷിതത്വ പരിശീലനത്തിന് അന്താരാഷ്ട്ര തൊഴില്‍ സമിതി സീനിയര്‍ സ്‌പെഷലിസ്റ്റ് യോഷി കാവകാമി, പ്രോഗ്രാമിങ് ഓഫിസര്‍ രുചിര ചന്ദ്ര എന്നിവര്‍ നേതൃത്വം നല്‍കും. ഫോട്ടോ: കാക്കനാട് ഒക്കുപ്പേഷനൽ സേഫ്റ്റി ആൻഡ്​ ഹെൽത്ത് ട്രെയിനിങ്​ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലനവും ദേശീയ സുരക്ഷിതത്വ കോണ്‍ക്ലേവും തൊഴിൽ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story