Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചാർജിങ്​ സ്​റ്റേഷൻ...

ചാർജിങ്​ സ്​റ്റേഷൻ പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ചാർജിങ്​ സ്​റ്റേഷൻ പ്രവർത്തനം തുടങ്ങി
cancel
മൂവാറ്റുപുഴ: പേഴക്കാപ്പിള്ളിയിൽ കെ.എസ്.ഇ.ബി ഇലക്​ട്രിക് വെഹിക്കിൾ ചാർജിങ്​ സ്​റ്റേഷൻ യൂനിറ്റിന്‍റെ ഉദ്ഘാടനം മന്ത്രി പി. രാജീവ് ഓൺലൈനായി നിർവഹിച്ചു. മാത്യു കുഴൽനാടൻ എം.എൽ.എ സ്വിച്ച് ഓൺ നിർവഹിച്ചു. പായിപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, തൊടുപുഴ ട്രാൻസ്മിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കെ.ബി. പ്രശാന്ത് എന്നിവർ സംസാരിച്ചു. പേഴക്കാപ്പിള്ളി കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ വളപ്പിൽ പ്രവർത്തനമാരംഭിച്ച സ്റ്റേഷനിൽ ഒരേ സമയം കാർ, ഓട്ടോ, സ്കൂട്ടർ എന്നിങ്ങനെ നാല്​ വാഹനം ചാർജ് ചെയ്യാൻ സൗകര്യമുണ്ട്​. രണ്ട് ഫാസ്റ്റ്ചാർജിങ് സംവിധാനവുമുണ്ട്. ചിത്രം. പേഴക്കാപ്പിള്ളിയിൽ ആരംഭിച്ച ഇലക്​ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷന്‍റെ സ്വിച്ച് ഓൺ മാത്യു കുഴൽനാടൻ എം.എൽ.എ നിർവഹിക്കുന്നു Em Mvpa 1KSEB
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story