Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിറക് ശേഖരിക്കാൻ പോയ...

വിറക് ശേഖരിക്കാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
വിറക് ശേഖരിക്കാൻപോയ യുവതി കുഴഞ്ഞുവീണ് മരിച്ചു മൂന്നാർ: തേയിലത്തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയ ഝാർഖണ്ഡ് സ്വദേശിനി കുഴഞ്ഞുവീണ് മരിച്ചു. മാങ്കുളം വിരിപാറയിൽ ​വെച്ച് ഹർദ്വിൻ കണ്​ഠേനിന്‍റെ ഭാര്യ മറിയം കണ്​ഠേനാണ്​ (45) മരിച്ചത്. ചൊവ്വാഴ്ച രാവിലെ 10 ഓടെ ഭർത്താവിനും രണ്ട് ബന്ധുക്കൾക്കുമൊപ്പം തേയിലത്തോട്ടത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ്​ സംഭവം. ഇവർ കുഴഞ്ഞുവീണതോടെ ഭർത്താവും മറ്റുള്ളവരും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഝാർഖണ്ഡിൽനിന്ന്​ 15 ദിവസം മുമ്പാണ് ഇവർ ജോലിക്കായി മാങ്കുളത്ത് എത്തിയത്. നാല് മക്കളുണ്ട്. ഹെൽത്ത് കാർഡ് ലഭിക്കാത്തതുമൂലം ജോലിക്ക് കയറാൻ കഴിഞ്ഞില്ലെന്ന് പറയുന്നു. മൂന്നാർ എസ്.ഐ കെ.ഡി. മണിയന്‍റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ്​ മോർച്ചറിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story