Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:55 AM IST Updated On
date_range 26 April 2022 5:55 AM ISTഹെൽത്ത് വെൽനെസ് സെൻററായി ഉയർത്തി
text_fieldsbookmark_border
ഹെൽത്ത് വെൽനെസ് സൻെററായി ഉയർത്തി ആലുവ: കീഴ്മാട് ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻെറ കീഴിൽ എടയപ്പുറത്ത് പ്രവർത്തിക്കുന്ന ആരോഗ്യ ഉപകേന്ദ്രം ഹെൽത്ത് വെൽനെസ് സൻെററായി ഉയർത്തി. സർക്കാറിൻെറ 100 ദിന കർമ പരിപാടിയുടെ ഭാഗമായാണ് ഹെൽത്ത് വെൽനെസ് കേന്ദ്രമായി ഉയർത്തിയത്. ഇതിൻെറ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അൻവർ അലി എടയപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ.ലിസ്യു സെബാസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഭിലാഷ് അശോകൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എൽസി ജോസഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ. നാസി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്നേഹ മോഹനൻ സ്വാഗതവും വാർഡ് അംഗം സിമി അഷ്റഫ് നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story