Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജൈവ ബയോമെഡിക്കൽ...

അജൈവ ബയോമെഡിക്കൽ മാലിന്യ ശേഖരണത്തിന് തുടക്കം

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര നഗരസഭയിലെ ഗാർഹിക ബയോ മെഡിക്കൽ, ഡയപ്പർ, നാപ്കിൻ മാലിന്യ ശേഖരണത്തിന് തുടക്കം. വൈസ് ചെയർമാൻ എ.എ. ഇബ്രാഹിം കുട്ടി അധ്യക്ഷനായ ചടങ്ങിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. സർക്കാർ അംഗീകൃത സ്ഥാപനമായ ഗ്രീനിവോ ടെക് പ്രൈവറ്റ് ലിമിറ്റഡ് (ഡീജങ്ക്) ആണ് പദ്ധതിയുടെ നടത്തിപ്പവകാശം. ഒരു കിലോഗ്രാമിന് 57 രൂപ തിരക്കിലാണ് മാലിന്യ നിർമാർജനം നടത്തുന്നത്. ഹരിത ഭവനം - ഹരിത നഗരം പദ്ധതിയുടെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കിയാണ് നഗരസഭയിൽ ഇത്തരത്തിൽ മാലിന്യ ശേഖരണം ആരംഭിക്കുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. ഉപയോഗ ശൂന്യമായ മരുന്നുകൾ, സിറിഞ്ചുകൾ, സാനിറ്ററി നാപ്കിൻ, ഡയപ്പർ എന്നിവ അതികൃതർ നൽകുന്ന ചുവപ്പ്, പച്ച, മഞ്ഞ കവറുകളിൽ വേണം നിക്ഷേപിക്കാൻ. മാലിന്യങ്ങൾ അമ്പലമേടുള്ള ബയോ മെഡിക്കൽ മാലിന്യ സംസ്കരണ സംവിധാനത്തിൽ സംസ്കരിക്കും. സ്ഥിരംസമിതി അധ്യക്ഷരായ സുനീറ ഫിറോസ്, സോമി റെജി, റാഷിദ് ഉള്ളമ്പിളി, പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു, മുൻ നഗരസഭ അധ്യക്ഷനും നിലവിൽ കൗൺസിലറുമായ ഷാജി വാഴക്കാല, കൗൺസിലർമാരായ സി.സി വിജു, ഷാന അബ്ദു, രജനി ജീജൻ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സജികുമാർ, ഒ.ജി സരിത, ജെനി ജോൺ, കമ്പനി പ്രതിനിധികളായ ജോസ് അഗസ്റ്റിൻ, എസ്. മുബാറക് തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: തൃക്കാക്കരയിലെ ഹരിത ഭവനം - ഹരിത നഗരം പദ്ധതിയുടെ ഫ്ലാഗ് ഓഫ് നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story