Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോശ്രീ പാലത്തിൽ...

ഗോശ്രീ പാലത്തിൽ മണ്ണെണ്ണ വിളക്ക് തെളിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
കൊച്ചി: കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി ഗോശ്രീ പാലത്തിലെ വഴിവിളക്കുകൾ തെളിയാത്തതിൽ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ ഷെറി ജെ. തോമസ് വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്​ലിൻ പോൾ പ്രതിഷേധസംഗമത്തിൽ അധ്യക്ഷത വഹിച്ചു. മുൻ കെ.സി.വൈ.എം സംസ്ഥാന ഉപാധ്യക്ഷൻ ജോസ് റാൽഫ് പ്രതിഷേധ സമ്മേളനത്തിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. മുൻ കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ദീപു ജോസഫ്, ജോർജ് രാജീവ് പാട്രിക്, എഡിസൺ ജോൺസൺ, വൈസ് പ്രസിഡൻറ് ഹൈന വി. എഡ്വിൻ എന്നിവർ സംസാരിച്ചു. EC suni 01 ഗോശ്രീ പാലത്തിലെ വഴിവിളക്കുകൾ തെളിയാത്തതിൽ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ. തോമസ് മണ്ണെണ്ണ വിളക്ക് തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story