Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:52 AM IST Updated On
date_range 26 April 2022 5:52 AM ISTബി.എം.എസിെൻറ സമരത്തിനെതിരെ തൊഴിലാളികൾ രംഗത്ത്
text_fieldsbookmark_border
ബി.എം.എസിൻെറ സമരത്തിനെതിരെ തൊഴിലാളികൾ രംഗത്ത് കടുങ്ങല്ലൂർ: എടയാർ വ്യവസായ വികസന മേഖലയിൽ പ്രവർത്തിക്കുന്ന അർജുന നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ബി.എം.എസിൻെറ അനാവശ്യ സമരത്തിനെതിരെ തൊഴിലാളികൾ രംഗത്ത്. യൂനിയനിൽപെട്ട ചുരുക്കം ചില ജീവനക്കാർ നടത്തുന്ന സമരം അക്രമത്തിൻെറ മാർഗത്തിലേക്ക് കടന്നതോടെയാണ് ഭൂരിപക്ഷം തൊഴിലാളികളും മാനേജ്‌മൻെറിന് പിന്തുണയുമായി രംഗത്തുവന്നത്. യൂനിയനും മാനേജ്‌മൻെറും തമ്മിൽ പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം എടയാർ പ്ലാൻറിലെ ഓപറേഷൻസ് വൈസ് പ്രസിഡൻറ് പോൾ മുണ്ടാടനെതിരെ അജ്ഞാത ആക്രമണമുണ്ടായിരുന്നു. വീട്ടിലേക്ക് പോകുകയായിരുന്ന അദ്ദേഹം കടുങ്ങല്ലൂർ വളഞ്ഞമ്പലം ജങ്ഷനടുത്തെത്തിയപ്പോൾ ചിലർ കാറിനുനേരെ കല്ലെറിയുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥാപനത്തിലെ ജീവനക്കാർ തിങ്കളാഴ്ച കമ്പനിയിൽ മാനേജ്‌മൻെറുമായി യോഗം ചേർന്നത്. പോൾ മുണ്ടാടനെതിരെയുള്ള ആക്രമണത്തിൽ യോഗം അപലപിച്ചു. അപായപെടുത്താൻ തുനിഞ്ഞവരെ കണ്ടുപിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അവർക്ക് നിയമമനുശാസിക്കുന്ന ഉചിതമായ ശിക്ഷ നൽകുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story