Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജേക്കബ്​ ഫിലിപ്പി‍െൻറ...

ജേക്കബ്​ ഫിലിപ്പി‍െൻറ പ്രതിമ അനാച്ഛാദനം ചെയ്തു

text_fields
bookmark_border
ജേക്കബ്​ ഫിലിപ്പി‍െൻറ പ്രതിമ അനാച്ഛാദനം ചെയ്തു
cancel
ജേക്കബ്​ ഫിലിപ്പി‍ൻെറ പ്രതിമ അനാച്ഛാദനം ചെയ്തു കൂത്താട്ടുകുളം: കേരളത്തെ ഇന്നത്തെ നിലയിലേക്ക് ഉയർത്തിയത് കമ്മ്യൂണിസ്റ്റ്കാരാണെന്ന് സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സ്വാതന്ത്ര്യ സമരനേതാവും ജനകീയ കമ്യൂണിസ്റ്റ് നേതാവും, കേരളം കണ്ട ഏറ്റവും മികച്ച ഫോട്ടോഗ്രാഫറുമാരിൽ ഒരാളുമായിരുന്ന ജേക്കബ്​ ഫിലിപ്പി‍ൻെറ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.എസ്. രാജ‍ൻെറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ല സെക്രട്ടറി പി. രാജു, അസി. സെക്രട്ടറി കെ.എൻ. സുഗതൻ, സംസ്ഥാന കമ്മിറ്റിയംഗം ബാബു പോൾ, ജില്ല എക്സിക്യൂട്ടിവ്​ അംഗം കെ.എൻ. ഗോപി തുടങ്ങിയവർ സംസാരിച്ചു. ജേക്കബ് ഫിലിപ്പി‍ൻെറ കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തു. ജേക്കബ് ഫിലിപ്പിന്റെ നാമധേയത്തിൽ ലൈബ്രറിയും, ഹാളും മന്ദിരവും പണിയുന്നതിനായി സഹോദര പുത്രൻ ബെന്നി കുര്യാക്കോസും പുത്രി ഡോ. മില്ലി ബെന്നിയും ചെള്ളക്കപ്പടി ജങ്​ഷനിലെ എട്ട് സെന്‍റ്​ സ്ഥലം വിട്ടു നൽകുമെന്ന് ചടങ്ങിൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story