Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്ഘാടനത്തിനൊരുങ്ങി...

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പാവൂര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്

text_fields
bookmark_border
ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പാവൂര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്
cancel
പെരുമ്പാവൂര്‍: നഗരത്തി‍ൻെറ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളോടും കൂടി ഒരു ചില്‍ഡ്രന്‍സ് പാര്‍ക്ക് യഥാര്‍ഥ്യമാകുന്നു. എം.എല്‍.എയുടെ 2020-21 വര്‍ഷത്തെ ആസ്തിവികസന ഫണ്ടില്‍നിന്നുള്ള തുക ചെലവഴിച്ചാണ് പാര്‍ക്ക് നിര്‍മിക്കുന്നത്. നഗരസഭ പരിധിയില്‍ പട്ടാലിന് സമീപം പെരിയാര്‍ വാലിയുടെ അധീനതയിലെ 50 സെന്റ് സ്ഥലത്ത് നിര്‍മാണം പുരോഗമിക്കുകയാണ്. മേയ് ആദ്യം പദ്ധതി പൂര്‍ത്തീകരിച്ച്​ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള ലക്ഷ്യമായിട്ടാണ് നിര്‍മാണം മുന്നേറുന്നത്. തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അഗ്രി ഹോര്‍ട്ടി സോസൈറ്റിയാണ് നിര്‍മാണത്തിന്​ നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ചില്‍ഡ്രന്‍സ് പാര്‍ക്കൊരു ഉല്ലാസകേന്ദ്രമായി മാറുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ പറഞ്ഞു. em pbvr 1 Childrens Park നിര്‍മാണം പുരോഗമിക്കുന്ന പട്ടാലിലെ ചില്‍ഡ്രന്‍സ് പാര്‍ക്ക്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story