Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:54 AM IST Updated On
date_range 25 April 2022 5:54 AM ISTനബീലിെൻറ പരാതിയിൽ ഉടൻ നടപടിയുമായി കലക്ടർ
text_fieldsbookmark_border
നബീലിൻെറ പരാതിയിൽ ഉടൻ നടപടിയുമായി കലക്ടർ ആലുവ: റോഡിലെ അപകട വളവിനെതിരെ വിദ്യാർഥി നൽകിയ പരാതിയിൽ ഉടൻ നടപടിയുമായി ജില്ല കലക്ടർ. പാനായിക്കുളം മില്ലുപടിക്കും പുതിയ റോഡിനുമിടയ്ക്കുള്ള എസ് വളവിലെ അപകടങ്ങളാണ് പരാതിക്കിടയാക്കിയത്. കൂനമാവ് ചവറ ദർശൻ പബ്ലിക് സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന നബീൽ എൻ. യൂസഫാണ് വിഷയം പരാതിയിലൂടെ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ധാരാളം വിദ്യാർഥികളും കാൽനടക്കാരും നിത്യേന സഞ്ചരിക്കുന്ന ഭാഗത്തെ അപകടം ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കലക്ടർ ഈ പരാതി പി.ഡബ്ല്യു.ഡി എറണാകുളം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കൈമാറുകയും ഉടൻ പരിഹാരം കാണണമെന്ന് നിർദേശം നൽകുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story