Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:52 AM IST Updated On
date_range 25 April 2022 5:52 AM ISTവയോധികയുടെ സ്വർണമാല പൊട്ടിച്ചു
text_fieldsbookmark_border
ആലങ്ങാട്: റോഡിലൂടെ നടന്നുപോകുകയായിരുന്ന 72 കാരിയായ വയോധികയുടെ സ്വർണമാല പൊട്ടിച്ചു. ഞായറാഴ്ച രാവിലെ 6.40ന് മാളികംപീടിക സഹൃദയ റോഡിൽവെച്ചാണ് വെളിയത്തുനാട് പരുവക്കാട് സ്വദേശിയായ തങ്കമ്മയുടെ ഒരു പവൻെറ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നത്. തിരുവാല്ലൂർ ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടയാണ് ഇവർക്ക് അഭിമുഖമായി നടന്നുവന്നയാൾ റോഡിലേക്ക് തള്ളിയിട്ടതിനുശേഷം മാലയുമായി ഓടിയത്. ബഹളം കേട്ട് സമീപവാസികൾ എത്തിയാണ് റോഡിൽ വീണുകിടക്കുന്ന തങ്കമ്മയെ എഴുന്നേൽപിച്ചത്. പൊലീസെത്തി അന്വേഷണം നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പഴയ സൗഹൃദ റോഡിന്റെ ബാക്കിയുള്ള ഭാഗം, എം.ടി. ലിങ്ക് റോഡുവരെ പൂർത്തീകരിച്ചത് ഒരു മാസം മുമ്പാണ്. പണി പൂർത്തീകരിച്ച ഭാഗം വിജനമായ പ്രദേശമാണ്. ഇവിടെ പുറത്തുനിന്നുള്ള സാമൂഹിക വിരുദ്ധർ വന്നു തമ്പടിക്കുന്നത് പ്രദേശവാസികൾക്ക് വളരെ പ്രയാസം ഉണ്ടാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. വൈകുന്നേരമാണ് പുറത്തുള്ളവർ കൂടുതലായി വരുന്നത്. റോഡ് സൈഡിലെ സ്ലാബിന്റെ മുകളിലാണ് ഇവർ കൂടിയിരിക്കുന്നത്. ചിലപ്പോൾ ബൈക്കുകൾ റോഡിന് കുറുകെവെച്ച് തടസ്സമുണ്ടാക്കുന്നതായും പരാതിയുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് മാളികംപീടിക പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story