Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:49 AM IST Updated On
date_range 25 April 2022 5:49 AM ISTഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ല -കെ. സുരേന്ദ്രൻ
text_fieldsbookmark_border
മാവേലിക്കര: പിണറായിയിലെ ഹരിദാസിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മാവേലിക്കരയിൽ ബി.ജെ.പി ജില്ല നേതൃപഠനശിബിരം ഉദ്ഘാടനത്തിന് എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സംഭവിച്ച കൊലപാതകത്തിന്‍റെ യഥാർഥകാരണം അന്വേഷിക്കണം. സി.പി.എമ്മുകാർതന്നെ കൊല്ലുന്നതാണോ, അവർതന്നെ സംരക്ഷിക്കുകയാണോ എന്ന നിലയിലാണ്. ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് ഉൾപ്പെടെയുള്ളവരെ മനഃപൂർവം കള്ളക്കേസിൽ കുടുക്കുകയായിരുന്നു. കേസിലെ പ്രതികളെ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് സംരക്ഷിക്കുന്നത്. ഒരുസ്ത്രീയെ ജയിലിൽനിന്ന് ഇറക്കുമ്പോൾ സ്വീകരിക്കാൻ പോകുന്നതല്ല പ്രധാനപ്രശ്നം. ഫേസ്ബുക്ക് പരിശോധിച്ചാൽ പിണറായി വിജയനെ പ്രകീർത്തിക്കുകയും സി.പി.എമ്മിനെ ഹൃദയത്തിൽവെച്ച് ആരാധിക്കുകയും ചെയ്യുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകളാണെന്ന് മനസ്സിലാകും. ഇതിനെ എന്തിനാണ് ബി.ജെ.പിയുമായി കൂട്ടിക്കുഴക്കുന്നത്. ഇതിന് ഉത്തരം പറയേണ്ടത് കണ്ണൂരിലെ മാർക്സിസ്റ്റ് പാർട്ടി നേതാക്കളാണെന്നും സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story