Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു
cancel
മേലുകാവ്: പത്രവിതരണത്തിന്​ പോകുന്നതിനിടെ നിയന്ത്രണം വിട്ട ലോറിയിടിച്ച്​ പരിക്കേറ്റ്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിരുന്ന ജീപ്പ്​ ഡ്രൈവർ മരിച്ചു. അതിരമ്പുഴയിൽ താമസിക്കുന്ന കുറവിലങ്ങാട് കുളത്തൂർ കെ.എസ്. സതീശനാണ്​ (53) മരിച്ചത്​. കഴിഞ്ഞ ബുധനാഴ്ചയാണ്​ അപകടം നടന്നത്​. ഞായറാഴ്ച പുലർച്ച 4.20 ഓടെ​ മരിച്ചു​. കോട്ടയത്തുനിന്ന് ഈരാറ്റുപേട്ടയിലെത്തിയശേഷം പത്ര കെട്ടുകളുമായി മേലുകാവ് കാഞ്ഞിരംകവലക്ക്​ പോകും വഴി കാഞ്ഞിരംകവലയിൽനിന്ന്​ ഇറക്കം ഇറങ്ങി വന്ന മിനിലോറി നിയന്ത്രണം വിട്ട് ജീപ്പിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനവും റോഡിൽ മറിഞ്ഞു. ജീപ്പ് പൂർണമായും തകർന്നു. മൃതദേഹം അതിരമ്പുഴയിലെ വീട്ടിൽ എത്തിച്ചശേഷം ചേർപ്പുങ്കൽ പടിഞ്ഞാറ്റിൻകര സഹോദരിയുടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: കുറവിലങ്ങാട് കാട്ടാമ്പാക് വാന്തിൽ കുടുംബാംഗം സിന്ധു. മക്കൾ: അഭിരാം, അഭിനന്ദ് (അതിരമ്പുഴ സെന്‍റ്​ അലോഷ്യസ് പ്ലസ് വൺ വിദ്യാർഥി). --------------- പടം സതീശൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story