Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2022 5:33 AM IST Updated On
date_range 25 April 2022 5:33 AM ISTയുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldsbookmark_border
ആലുവ: ആറുവർഷത്തിനുള്ളിൽ പത്തോളം കുറ്റകൃത്യങ്ങളിലേർപ്പെട്ട നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ തോട്ടക്കാടുകര ഷാഡി ലെയ്നിൽ ഓലപ്പറമ്പിൽ വീട്ടിൽ സോളമനെയാണ് (30) കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി. ദേഹോപദ്രവം, കവർച്ച, തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി വിവിധ കേസുകൾ ഇയാളുടെ പേരിലുണ്ട്. കാപ്പയുടെ ഭാഗമായി 2021 ഏപ്രിൽ മുതൽ ഒരു വർഷം ആഴ്ചയിലൊരിക്കൽ സോളമൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ഉത്തരവ് ഉണ്ടായിരുന്നതാണ്. ആഗസ്റ്റിൽ പറവൂർ കവലയിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ അതിക്രമിച്ചുകയറി സ്ത്രീകളെ ഉപദ്രവിച്ച കേസിൽ ഒളിവിൽ പോകുകയുമായിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ കാപ്പ ലംഘനത്തിനും കേസെടുത്ത് ജയിലിലടച്ചു. പിന്നീട് പുറത്തിറങ്ങിയ പ്രതി മുൻ കേസുകളിലെ ജാമ്യവ്യവസ്ഥ ലംഘിച്ചതിന് ജയിൽ നടപടി നേരിടുമ്പോഴാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപറേഷൻ ഡാർക്ക് ഹണ്ടിൻെറ ഭാഗമായി കാപ്പ നിയമപ്രകാരം 44 കുറ്റവാളികളെ ജയിലിലടച്ചു. 31 പേരെ നാടുകടത്തി. ക്യാപ്ഷൻ ea yas5 kaapa സോളമൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
