Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:51 AM IST Updated On
date_range 24 April 2022 5:51 AM ISTഗ്രാമപ്രദേശങ്ങളെ ഹുണ്ടികക്കാരിൽനിന്ന് രക്ഷിച്ചത് സഹകരണമേഖല -മന്ത്രി ബാലഗോപാല്‍
text_fieldsbookmark_border
കൊച്ചി: കേരളത്തിലെ ഗ്രാമപ്രദേശങ്ങളെ ഹുണ്ടിക വ്യാപാരികളില്‍നിന്ന് രക്ഷിച്ചത് സഹകരണമേഖലയുടെ പ്രവര്‍ത്തനങ്ങളാണെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതികള്‍, ഇന്‍കം ടാക്‌സ്, ജി.എസ്.ടി നിയമങ്ങളില്‍ സഹകരണ സ്ഥാപനം സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സഹകരണ മേഖലയുടെ വിപുലീകരണം കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങള്‍ സഹകരിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം. ബാങ്കിങ് റെഗുലേഷന്‍ ആക്ട് സഹകരണ ബാങ്കുകളുടെ സാമ്പത്തിക മേഖലയിലെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നെന്നും അവകാശങ്ങളെ വെട്ടിച്ചുരുക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് അര്‍ബന്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ടി.പി. ദാസന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എ.സി.എസ്.ടി.ഐ ഡയറക്ടര്‍ ബി.പി. പിള്ള, പി.സി. ശശിധരന്‍, സഹകരണ സംഘം റിട്ട. അഡീഷനല്‍ രജിസ്ട്രാര്‍ ജോസ് ഫിലിപ്, ഡോ. കെ.പി. പ്രദീപ് എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story