Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസംസ്ഥാന കൗൺസിൽ...

സംസ്ഥാന കൗൺസിൽ സമ്മേളനവും യാത്രയയപ്പ് യോഗവും 

text_fields
bookmark_border
സംസ്ഥാന കൗൺസിൽ സമ്മേളനവും യാത്രയയപ്പ് യോഗവും 
cancel
ആലുവ: കേരള നോൺ ടീച്ചിങ് എംപ്ലോയീസ് ഓർഗനൈസേഷൻ (കെ.എൻ.ടി.ഇ.ഒ) സംസ്ഥാന കൗൺസിൽ സമ്മേളനവും യാത്രയയപ്പ് യോഗവും ആലുവ യു.സി കോളജിൽ വ്യവസായ-നിയമ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എൻ.ടി.ഇ.ഒ സംസ്ഥാന പ്രസിഡന്‍റ്​ ജേക്കബ് സി. നൈനാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സുനിൽ പി. നായർ രക്തസാക്ഷി പ്രമേയവും എ.എം. ജുനൈദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി എൻ.സത്യാനന്ദൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പ്രമേയങ്ങൾ പ്രത്യുഷ് പുരുഷോത്തമൻ അവതരിപ്പിച്ചു. ട്രഷറർ കെ.ഗിരിധരൻ, ജില്ല പ്രസിഡന്‍റ്​ ശ്രീരാഗ് ഗോപിനാഥൻ, സെക്രട്ടറി കെ.സി. പോൾ, എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ.എ. അൻവർ, എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ.വി.പി. മാർക്കോസ്, കെ.എസ്.ടി.എ എറണാകുളം ജില്ല സെക്രട്ടറി ഏല്യാസ് മാത്യു എന്നിവർ സംസാരിച്ചു. ക്യാപ്ഷൻ ekg yas1 knteo കെ.എൻ.ടി.ഇ.ഒ സംസ്ഥാന കൗൺസിൽ സമ്മേളനം വ്യവസായ -നിയമ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story