Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗന്ധർവ ഗാനസ്മൃതി

ഗന്ധർവ ഗാനസ്മൃതി

text_fields
bookmark_border
പള്ളുരുത്തി: ഗാനഗന്ധർവൻ കെ.ജെ. യേശുദാസി‍ൻെറ സംഗീത ജീവിതത്തിലെ 60ാം വാർഷികത്തോടനുബന്ധിച്ച് അദ്ദേഹം ആലപിച്ച 60 ഗാനങ്ങൾ അഞ്ചു മണിക്കൂർകൊണ്ട് പാടി അദ്ദേഹത്തിന് സമർപ്പിച്ച് സംഘടിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട്​ മൂന്നിന് ഇടക്കൊച്ചി വലിയകുളം ഓപൺ ഗ്രൗണ്ടിൽ ഇടക്കൊച്ചി കലാസാംസ്കാകാരിക വേദിയുടെ ആഭിമുഖ്യത്തിലാണ് ഗാനസ്മൃതി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നടനും കാഥികനും ഗായകനുമായ സുപ്രി അറയ്​ക്കലാണ് ഗാനങ്ങൾ ആലപിക്കുന്നത്. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ ആദരിക്കും. ഇടക്കൊച്ചിയിലെ 18 കലാപ്രതിഭകളെയും ആദരിക്കുന്നുണ്ട്. വാർത്തസമ്മേളനത്തിൽ വേദി സെക്രട്ടറി രമേശ് ചന്ദ്രൻ, സുനീഷ് ബാബു, സുപ്രി അറയ്​ക്കൽ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story