Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാളച്ചാൽ തോട്ടിലെ പത; ...

കാളച്ചാൽ തോട്ടിലെ പത; രാസമാലിന്യം കലർന്നിട്ടുണ്ടെന്ന്​ റിപ്പോർട്ട്

text_fields
bookmark_border
കാക്കനാട്​: തൃക്കാക്കര നഗരസഭയിലെ സമീപം കാളച്ചാൽ തോട്ടിൽ വെള്ളം പതഞ്ഞുപൊങ്ങിയ സംഭവത്തിൽ രാസ മാലിന്യത്തിന് സാന്നിധ്യമുണ്ടെന്ന് കണ്ടെത്തൽ. സംഭവം നടന്നയുടൻ ശേഖരിച്ച വെള്ളത്തി‍ൻെറ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്ന്​ തലയോരിപ്പാടം റെസി. അസോസിയേഷൻ വ്യക്തമാക്കി. സാധാരണഗതിയിൽ കുടിവെള്ളത്തിൽ ഉണ്ടാകാൻ പാടില്ലാത്ത നിരവധി രാസവസ്തുക്കളും ബാക്ടീരിയകളും ആണ് പരിശോധനയിൽ കണ്ടെത്തിയത് എന്ന് അധികൃതർ വ്യക്തമാക്കി. കക്കൂസ് മാലിന്യത്തിൽ കാണുന്ന ഈ കോളി ബാക്ടീരിയ, മാരക ദൂഷ്യഫലങ്ങൾ കാരണമാകുന്ന അമോണിയ എന്നിവ അടക്കം 27 വസ്തുക്കളാണ് ഈ വെള്ളത്തിൽ കണ്ടെത്തിയത്. ഇതിൽ പലതും വളരെ കൂടിയ അളവിലാണ്. 100 മില്ലിലിറ്റർ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയ ഉണ്ടെങ്കിൽ അത്​ മലിനജലം ആയാണ് കണക്കാക്കുന്നത്. എന്നാൽ, ഇവിടെ 9000 എം.പി.എൻ ആണ് ബാക്ടീരിയയുടെ സാന്നിധ്യം. ലിറ്ററിൽ പരമാവധി 0.5 മില്ലി ഗ്രാം അമോണിയയാണ് അനുവദനീയം. കാളച്ചാൽ തോട്ടിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ഇത് 2.54 ആണ്. കാക്കനാട് വ്യവസായ മേഖലക്ക്​ സമീപത്തുകൂടിയാണ് ഈ തോട് ഒഴുകുന്നത്. ആഴ്ചകൾക്കുമുമ്പാണ് തോട്ടിൽ വലിയതോതിൽ വെള്ളം നുരഞ്ഞുപൊങ്ങിയത്. എട്ടടിയോളം ഉയരത്തിലിയിരുന്നു പത. അതേസമയം, വെള്ളത്തി‍ൻെറ സാമ്പിൾ ശേഖരിച്ച മലിനീകരണ നിയന്ത്രണ ബോർഡിലെ റിപ്പോർട്ട് ഇനിയും പുറത്തുവിട്ടിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story