Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:51 AM IST Updated On
date_range 24 April 2022 5:51 AM ISTസുവർണ ജൂബിലിക്ക് തുടക്കം
text_fieldsbookmark_border
പള്ളുരുത്തി: കച്ചേരിപ്പടി ശ്രീനാരായണ ഭജനസമിതിയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ഒരുവർഷത്തെ വിവിധ പരിപാടികൾക്കാണ് രൂപംനൽകിയത്. ഇതിൻെറ ഭാഗമായി സുവർണ ജൂബിലി കേംപ്ലക്സിൻെറ ശിലാസ്ഥാപനം വി.കെ. പ്രകാശൻ നിർവഹിച്ചു. സുവർണ ജൂബിലി സമ്മേളനം അജിത് അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ ബിബിൻ മാസ്റ്റർ ഗുരുസ്മരണ നടത്തി, മുൻ ഡെപ്യൂട്ടി മേയർ എം.എ. സദാനന്ദനെ സൗമിനി ജയിൻ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കൗൺസിലർമാരായ വി.എ. ശ്രീജിത്, പി.ആർ. രചന, മുൻ കൗൺസിലർ ഗീതാപ്രഭാകരൻ, കെ.കെ. റോഷൻ കുമാർ, ടി.യു. രവീന്ദ്രൻ, സുവർണ ജൂബിലി ആഘോഷ കമ്മിറ്റി കൺവീനർ ദീപം വത്സൻ, സി.എസ്. രാമചന്ദ്രൻ, ശ്രുതി ശങ്കർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story