Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:50 AM IST Updated On
date_range 24 April 2022 5:50 AM ISTഅപകടങ്ങൾ ഒഴിവാക്കാൻ റോഡിലെ കുഴികളടച്ച് ഒരുകൂട്ടം ഓട്ടോ തൊഴിലാളികൾ
text_fieldsbookmark_border
മട്ടാഞ്ചേരി: റോഡുകളിലെ കുഴികൾ നികത്തി അപകടം ഒഴിവാക്കുകയാണ് കൊച്ചിയിലെ ഓട്ടോ തൊഴിലാളികൾ. ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ റോഡുകൾ വാഹന സഞ്ചാരയോഗ്യമാക്കാനാണ് ഇവർ മുന്നിട്ടിറങ്ങിയിരിക്കുന്നത്. കേബിളിനും പെപ്പിടാനുമായി കുഴിച്ച ശേഷം ശരിയാംവിധം മൂടാതെ പോകുകയാണ് പല കരാറുകാരും. അറ്റകുറ്റപ്പണി നടത്താത്ത റോഡുകളിലും വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിലെ ചെറുറോഡുകളടക്കമുള്ളവ മഴയത്ത് തകരുകയും പലവിധ പദ്ധതികൾക്ക് കുഴിക്കുന്നതും വാഹന യാത്രക്കാരെ ഏറെ വലക്കുകയാണ്. വേനൽ മഴ കനത്തതോടെ ചെറു കുഴികളിൽ വെള്ളക്കെട്ടും കുഴികളും മൂലം ഇരുചക്ര- മുച്ചക്ര വാഹനങ്ങളടക്കമുള്ളവ അപകടത്തിൽപെടുന്നത് പതിവാണ്. നഗരസഭയും ജനപ്രതിനിധികളും ജനകീയ വിഷയങ്ങളിൽ നടത്തുന്ന അവഗണനയിൽ പ്രതിഷേധവുമായാണ് ഓട്ടോ തൊഴിലാളികൾ പൊതു ജനങ്ങളുമായി സഹകരിച്ച് റോഡിലെ കുഴികൾ അടക്കാൻ മുന്നിട്ടിറങ്ങിയത്. ചിത്രം: ഫോർട്ട്കൊച്ചിയിൽ തകർന്ന റോഡിലെ കുഴി ഓട്ടോ തൊഴിലാളികൾ മണ്ണിട്ടുമൂടുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
