Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയുവതിയെ ഉപദ്രവിച്ച...

യുവതിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
യുവതിയെ  ഉപദ്രവിച്ച യുവാവ് പിടിയിൽ
cancel
ചെങ്ങമനാട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. ഇയാൾ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി മേക്കാട് പൂക്കൈത നഗർ തട്ടാരുപറമ്പിൽ വീട്ടിൽ പ്രശോഭിനെയാണ് (30) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകീട്ട് യുവതി താമസിക്കുന്ന അപ്പാർട്മെന്‍റിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കുകയായിരുന്നു. യുവതി ഒച്ചവെച്ചതോടെ ഇയാൾ ചാടി ഓടിമറയുകയായിരുന്നു. ഇയാൾക്കെതിരെ ചെങ്ങമനാട്, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ ദേഹോപദ്രവം ഏൽപിക്കൽ, അതിക്രമിച്ച് കടക്കൽ, മയക്കുമരുന്ന് കടത്ത്, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം എന്നിവയടക്കം അഞ്ച് കേസുള്ളതായി പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിൽ എസ്.എച്ച്.ഒ എസ്.എം. പ്രദീപ്കുമാർ, എസ്.ഐ പി.ജെ. കുര്യാക്കോസ്, എ.എസ്.ഐമാരായ രാജേഷ്, സിനുമോൾ, എസ്.സി.പി.ഒ ദീപ, സി.പി.ഒമാരായ ലിസ, കൃഷ്ണരാജ് എന്നിവരാണ്​ ഉണ്ടായിരുന്നത്. ER ANKA 3 PRETHY യുവതിയെ ആക്രമിച്ച കേസിൽ പിടിയിലായ പ്രശോഭ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story