Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:48 AM IST Updated On
date_range 24 April 2022 5:48 AM ISTനെടുമ്പാശ്ശേരി ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽ തർക്കം
text_fieldsbookmark_border
നെടുമ്പാശ്ശേരി: പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിൽ തർക്കം. കഴിഞ്ഞ തവണ കോൺഗ്രസിൽ ഇവിടെ വിമതനുണ്ടായിട്ടും കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞിരുന്നു. എൽ.ഡി.എഫിൽ സി.പി.ഐക്കാണ് സീറ്റ്. നിലവിൽ പഞ്ചായത്തിൽ സി.പി.ഐക്ക് സീറ്റില്ല. 19 അംഗ പഞ്ചായത്തിൽ കോൺഗ്രസിനും സി.പി.എമ്മിനും ഒമ്പത് അംഗങ്ങൾ വീതമാണുണ്ടായിരുന്നത്. തുടർന്ന് കോൺഗ്രസ് വിമതനായി ജയിച്ചയാളെ കോൺഗ്രസ് പ്രസിഡന്‍റാക്കി. ഒരു വർഷത്തിനുശേഷം മുൻപ്രസിഡന്‍റും ഈ വാർഡിൽനിന്ന് വിജയിച്ചയാളുമായ പി.വൈ. വർഗീസിനെ പ്രസിഡന്‍റാക്കാമെന്ന് ധാരണയുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. എന്നാൽ, പ്രസിഡന്‍റ് മാറാൻ തയാറായില്ല. തുടർന്ന് പ്രതിഷേധിച്ചാണ് രാജിവെച്ചതെന്നും പറയപ്പെടുന്നുണ്ട്. സി.പി.ഐ വിജയിച്ചാൽ ഭരണമാറ്റമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story