Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകറുകുറ്റി ബാർ ആക്രമണം:...

കറുകുറ്റി ബാർ ആക്രമണം: പ്രതി പൊലീസ് പിടിയിൽ

text_fields
bookmark_border
കറുകുറ്റി ബാർ ആക്രമണം: പ്രതി പൊലീസ് പിടിയിൽ
cancel
അങ്കമാലി: കറുകുറ്റിയിലെ ബാറിൽ കഴിഞ്ഞ ദിവസം കരയാംപറമ്പ് സ്വദേശി ഡേവിസിനെ ആക്രമിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെയും പ്രതി ആക്രമിക്കുകയുണ്ടായി. പാറക്കടവ് എളവൂർ കൊവെന്ത പള്ളിക്ക് സമീപം പടയാടി വീട്ടിൽ സിജോയെന്ന ഊത്ത സിജോയെയാണ് (34) അങ്കമാലി പൊലീസ് പിടികൂടിയത്. മദ്യപിക്കാനെത്തിയപ്പോൾ പ്രതിക്കും മദ്യം വാങ്ങി തരാൻ ആവശ്യപ്പെട്ടെങ്കിലും ഡേവിസ് അതിന് തയാറായില്ല. അതി‍ൻെറ വൈരാഗ്യത്താൽ പ്രതി അസഭ്യം പറഞ്ഞു ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം പ്രതിയെ അന്വേഷിച്ച് സ്ഥലത്തെത്തിയ അങ്കമാലി എസ്.ഐയെയും സംഘത്തെയും ഇയാൾ ആക്രമിക്കുകയുണ്ടായി. അങ്കമാലി പൊലീസ് സ്റ്റേഷനിലെ പ്രധാന ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയാണ് സിജോയെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ സോണി മത്തായി, എസ്.ഐ മാരായ വർഗീസ്, എൽദോസ്എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ER ANKA 2 PRETHY പൊലീസ് പിടിയിലായ പ്രതി ഊത്ത സിജ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story