Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യസംഭരണ...

മാലിന്യസംഭരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് നീക്കിത്തുടങ്ങി

text_fields
bookmark_border
മാലിന്യസംഭരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് നീക്കിത്തുടങ്ങി
cancel
പറവൂർ: നഗരസഭയുടെ വെടിമറയിലെ ഡമ്പിങ് ഗ്രൗണ്ടിൽ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യം നീക്കിത്തുടങ്ങി. മാസങ്ങളായി ഇത് നീക്കം ചെയ്യാതെ ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം ഇവിടെനിന്ന്​ കൊണ്ടുപോകുന്നതിന് നഗരസഭയുമായി കരാറിൽ ഏർപ്പെട്ടിരുന്ന സ്ഥാപനം അതിന് തയാറാകാഞ്ഞതാണ് ഗ്രൗണ്ടിൽ 15 അടിയോളം ഉയരത്തിൽ പ്ലാസ്റ്റിക്മാലിന്യം അടിയാൻ ഇടയാക്കിയതെന്ന് പറയുന്നു. 12 ടണ്ണിലധികം മാലിന്യം ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവ കൊണ്ടുപോകാൻ തുടങ്ങിയത്. മഴ പെയ്തതോടെ മാലിന്യം ചീഞ്ഞ് ദുർഗന്ധം വമിക്കുന്ന സ്ഥിതിയിലാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അറിഞ്ഞതോടെയാണ് നഗരസഭ അധികൃതർ കരാറുകാരനുമേൽ സമ്മർദം ചെലുത്തിയതും മാലിന്യനീക്കം ആരംഭിച്ചത്. മണ്ണുമാന്തി ഉപയോഗിച്ച് വലിയ ലോറികളിൽ കയറ്റിയാണ് കൊണ്ടുപോകുന്നത്. പത്ത് ടണ്ണോളം മാലിന്യം ഇനിയും ഗ്രൗണ്ടിലുണ്ട്. നഗരസഭയുടെ നിരുത്തരവാദിത്തമാണ് നഗരമധ്യത്തിൽ ഇത്രയധികം പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടാൻ ഇടയായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ചിത്രം EA PVR paravur nagarasabha 1 പറവൂർ നഗരസഭയുടെ ഡമ്പിങ്​ ഗ്രൗണ്ടിൽനിന്ന്​ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story