Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:45 AM IST Updated On
date_range 24 April 2022 5:45 AM ISTകെ-റെയിൽ സർവേക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsbookmark_border
കോലഞ്ചേരി: കെ-റെയിൽ സർവേയുടെ പേരിൽ ഇടത് സർക്കാറിൻെറ മേൽനോട്ടത്തിൽ പൊലീസ്, റവന്യൂ വകുപ്പുകൾ കേരളത്തിൽ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ 'കെ-റെയിൽ വേണ്ട കേരളം മതി' മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് മഴുവന്നൂർ മണ്ഡലം കമ്മിറ്റി മഴുവന്നൂർ വില്ലേജ് ഓഫിസിൽ കെ-റെയിൽ സർവേക്കല്ല് സ്ഥാപിച്ച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്‍റ് ബേസിൽ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അനൂപ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അരുൺ വാസു, ജനറൽ സെക്രട്ടറി ജയിംസ് പാറേക്കാട്ടിൽ, ജോൺ, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി സിജു കടക്കനാട്, മണ്ഡലം ഭാരവാഹികളായ ബിനോയ് ജോസഫ്, ഏലിയാസ് എൽദോ, എമിൽ എൽദോ, എജിൽ ഏലിയാസ്, അതുൽ ജോയ് ബേസിൽ സാബു, ബെൻ സാബു, അശ്വിൻ എന്നിവർ സംസാരിച്ചു. ഫോട്ടോ അടിക്കുറിപ്പ്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ മഴുവന്നൂർ വില്ലേജ് ഓഫിസിൽ കെ-റെയിൽ സർവേക്കല്ല് സ്ഥാപിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
