Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലപ്പുഴയിലെ സി.പി.എം...

ആലപ്പുഴയിലെ സി.പി.എം വിഭാഗീയത അന്വേഷിക്കാൻ കമീഷൻ; യു. പ്രതിഭക്കെതിരെ നടപടിയില്ല

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴയിലെ സി.പി.എം വിഭാഗീയത പരിശോധിക്കാൻ കമീഷനെ നിയോഗിക്കും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്​ ബ്യൂറോ അംഗം എ. വിജയരാഘവൻ എന്നിവരുടെ സാന്നിധ്യത്തിൽ ശനിയാഴ്​ച ചേർന്ന ജില്ല കമ്മിറ്റി യോഗത്തിലാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. സമ്മേളനവുമായി ബന്ധപ്പെട്ട്​ നാല്​ ഏരിയ കമ്മിറ്റികളിൽ വിഭാഗീയത രൂക്ഷമാണെന്നായിരുന്നു​ വിലയിരുത്തൽ. ഇത്​ ജില്ല-സംസ്ഥാന സമ്മേളനങ്ങളിൽ വിശദമായി ചർച്ച ചെയ്തിരുന്നു. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത്​ അന്വേഷണ കമീഷനെ നി​യോഗിച്ച്​ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടി സംസ്ഥാന കമ്മിറ്റി തീരുമാനിക്കും. ജില്ല സമ്മേളനവുമായി ബന്ധപ്പെട്ട്​ ആലപ്പുഴ നോർത്ത്​, സൗത്ത്​, തകഴി, ഹരിപ്പാട്​ ഏരിയകളിലാണ്​ വിഭാഗീതയും കടുത്ത മത്സരവും നടന്നത്​. ഇതിനു​ പിന്നാ​ലെ പരാതികൾ സംസ്ഥാന കമ്മിറ്റിക്ക്​ മുന്നിലും എത്തിയിരുന്നു. തുടർന്ന്​ ജില്ല സെക്രട്ടേറിയറ്റ്​ അംഗങ്ങ​ളുടെ തെരഞ്ഞെടുപ്പ്​ പിന്നീട്​ ​മതിയെന്ന്​ തീരുമാനിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെയും കായംകുളത്തെ പ്രാദേശിക നേതാക്കളെയും വിമർശിച്ച യു. പ്രതിഭ എം.എൽ.എക്കെതിരെ നടപടിയുണ്ടാവില്ല. തെറ്റുപറ്റിയെന്ന്​ വീണ്ടും ഏറ്റുപറഞ്ഞ സാഹചര്യത്തിലാണ്​ നടപടിയിൽനിന്ന്​ ഒഴിവാക്കിയത്​. എന്നാൽ, പാർട്ടി എന്താണെന്ന്​ എം.എൽ.എയെ പഠിപ്പിക്കണമെന്ന വിമർശനം യോഗത്തിൽ ഉയർന്നു. തകഴി ഏരിയ കമ്മിറ്റി അംഗമായ പ്രതിഭയെ കായംകുളത്തേക്ക് മാറ്റാനും തീരുമാനിച്ചു. പ്രായപരിധി ബാധകമായതോടെ പാർട്ടി സംസ്ഥാന കമ്മിറ്റിയിൽനിന്ന്​ ഒഴിവാക്കിയ മുൻമന്ത്രി ജി. സുധാകരൻ ജില്ല കമ്മിറ്റിയിൽ സ്ഥിരം ക്ഷണിതാവാകും. ആലപ്പുഴ ജില്ല കേ​ന്ദ്രീകരിച്ച്​ പ്രവർത്തിക്കണമെന്ന സുധാകരന്‍റെ ആവശ്യം പരിഗണിച്ച്​​​ ജില്ല കമ്മിറ്റി ഓഫിസ്​ ബ്രാഞ്ചാണ്​ പ്രവർത്തനഘടകം. സുശീല ഗോപാലൻ പഠന ഗവഷേണ കേന്ദ്രത്തിന്‍റെ ചുമതലയും നൽകിയിട്ടുണ്ട്​. പാർട്ടി നിയന്ത്രണത്തിലുള്ള പടനിലം സ്കൂൾ അഴിമതിയുമായി ബന്ധപ്പെട്ട്​ നേര​ത്തേ തരംതാഴ്ത്തിയ മുന്‍ദേവസ്വം ബോർഡ് അംഗം കെ. രാഘവന്‍റെ ജില്ല സെക്രട്ടേറിയറ്റി​ലേക്കുള്ള തിരിച്ചുവരവ്​ അപ്രതീക്ഷിതമായി. എച്ച്​. സലാം എം.എൽ.എയും ആദ്യ വനിത പ്രതിനിധിയായ ഇടംപിടിച്ച മഹിള അസോസി​യേഷൻ നേതാവ്​ ജി. രാജമ്മയുമാണ്​ 12 അംഗ സെക്രട്ടേറിയറ്റിലെ പുതുമുഖം. മന്ത്രി സജി ചെറിയാന്‍റെ പേഴ്​സനൽ സ്റ്റാഫ്​ അംഗം മനു സി. പുളിക്കലിനെയും നിലനിർത്തി. കഴിഞ്ഞതവണ 11 അംഗ സെക്രട്ടേറിയറ്റായിരുന്നു. എം.എ. അലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് എച്ച്​. സലാമിനെ പരിഗണിച്ചത്​. ഒരംഗം വനിത വേണമെന്ന നിബന്ധനയിൽ രാജമ്മയും ഇടംപിടിച്ചു. ജില്ല സെക്രട്ടറി ആർ. നാസർ, ജി. വേണുഗോപാൽ, കെ. പ്രസാദ്​, പി.പി. ചിത്തരഞ്ജൻ, കെ.എച്ച്​. ബാബുജാൻ, ജി. ഹരിശങ്കർ, എ. മഹേ​ന്ദ്രൻ, എം. സത്യപാലൻ എന്നിവരാണ്​ സെക്രട്ടേറിയറ്റിലെ മറ്റ്​​ അംഗങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story