Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:40 AM IST Updated On
date_range 24 April 2022 5:40 AM ISTമാട്ടുപുറം ഗുണ്ട ആക്രമണക്കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു
text_fieldsbookmark_border
ആലുവ: മാട്ടുപുറം ഗുണ്ട ആക്രമണക്കേസിലെ മുഖ്യപ്രതിയെ വീണ്ടും കാപ്പ ചുമത്തി ജയിലില്‍ അടച്ചു. നോര്‍ത്ത് പറവൂര്‍ കോട്ടുവള്ളി കിഴക്കേപ്രം അത്താണി ഭാഗത്ത് വയലുംപാടം വീട്ടില്‍ അനൂപിനെയാണ് (പൊക്കന്‍ അനൂപ് -32) ജയിലിലടച്ചത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിൻെറ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് നടപടി. നോര്‍ത്ത് പറവൂര്‍, ആലുവ വെസ്റ്റ്, കാലടി, നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അന്യായമായ സംഘം ചേരല്‍, വധശ്രമം, കവര്‍ച്ച തുടങ്ങി ഏഴ് കേസ് ഇയാൾക്കെതിരെയുണ്ട്. അനൂപിനെ 2020 നവംബറില്‍ ആറുമാസം കാപ്പ ചുമത്തി ജയിലില്‍ അടച്ചിരുന്നു. ജനുവരി അവസാനം ആലങ്ങാട് സ്റ്റേഷന്‍ പരിധിയില്‍ മാട്ടുപുറത്ത് ഷാനവാസ് എന്നയാളെ വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ് വരുന്നതിനിടെയാണ് വീണ്ടും കാപ്പ ചുമത്തിയത്. ക്യാപ്ഷൻ er yas1 anoop അനൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
