Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:39 AM IST Updated On
date_range 24 April 2022 5:39 AM ISTപുതുഞായർ തിരുനാൾ ഇന്ന്
text_fieldsbookmark_border
മലയാറ്റൂർ: തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്‍റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർത്തോമ ശ്ലീഹയുടെ പുതുഞായർ തിരുനാൾ ഞായറാഴ്ച ആഘോഷിക്കും. കലക്ടർ ജാഫർ മാലിക് പള്ളിയിൽ സന്ദർശനം നടത്തി. വികാരി ഫാ. വർഗീസ് മണവാളനും കൈക്കാരന്മാരും ചേർന്ന് കലക്ടറെ സ്വീകരിച്ചു. പുതുഞായർ തിരുനാൾ ദിനത്തിൽ രാവിലെ 5.30, 6.30, 7.30 ന് വി. കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ജോമോൻ ഇമ്മട്ടി കാർമികനാകും. ഡോ. ജോസഫ് മണവാളൻ വചനസന്ദേശം നൽകും. വൈകീട്ട് മൂന്നിന് പൊൻപണം ഇറക്കൽ. താഴത്തെ പള്ളിയിൽ രാവിലെ 5.30, ഏഴിന് വി. കുർബാന, 9.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനക്ക് ഫാ. അരുൺ കൊച്ചേക്കാടൻ കാർമികനാകും. ഡോ. മോൺ ആന്‍റണി പെരുമായൻ വചനസന്ദേശം നൽകും. വൈകീട്ട് അഞ്ചിന് കുരിശുമുടിയിൽനിന്നുള്ള പൊൻപണം എത്തിച്ചേരും. ആറിന് വി.കുർബാന നടക്കും. 29, 30, മേയ് ഒന്ന് തീയതികളിലാണ് എട്ടാമിടം. ചിത്രം -- മലയാറ്റൂർ പള്ളിയിൽ കലക്ടർ ജാഫർ മാലിക് സന്ദർശനം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
