Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:50 AM IST Updated On
date_range 23 April 2022 5:50 AM ISTവനിത സംരംഭകര്‍ക്ക് നൂറുകോടി വായ്പ നല്‍കണം -വി.ഡി. സതീശന്‍
text_fieldsbookmark_border
പറവൂര്‍: വനിത സംരംഭകര്‍ക്ക് നൂറുകോടി വായ്പ നല്‍കാന്‍ കാര്‍ഷിക ബാങ്ക് തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പറവൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്‍റ് എ.ഡി. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി കെ.പി. ധനപാലന്‍, നഗരസഭ ചെയര്‍പേഴ്സൻ വി.എ. പ്രഭാവതി, വൈസ് ചെയര്‍മാന്‍ എം.ജെ. രാജു, ബാങ്ക് വൈസ് പ്രസിഡന്‍റ് കെ.വി. പോള്‍, ഭരണസമിതി അംഗങ്ങളായ പി.എ. രവീന്ദ്രനാഥന്‍, ടി.എ. നവാസ്, പി.പി. ജോയ്, ഡേവിസ് പനയ്ക്കല്‍, പി.സി. രഞ്ചിത്ത്, ഷീന സോജന്‍, ആനി തോമസ്, ലതമോഹനന്‍, സി.ആര്‍. സൈന, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, വാർഡ് കൗൺസിലർ ഇ.ജി. ശശി, ബാങ്ക് സെക്രട്ടറി പി.എ. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. പടം EA PVR vanitha samrambaka 3 പറവൂര്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മന്ദിരത്തിന്‍റെ ശിലാസ്ഥാപനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
