Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:47 AM IST Updated On
date_range 23 April 2022 5:47 AM ISTഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണവിതരണം ബഹളത്തിൽ
text_fieldsbookmark_border
പള്ളുരുത്തി: കൊച്ചി നഗരസഭ വഴി ഭിന്നശേഷിക്കാർക്കുള്ള ഉപകരണ വിതരണം രണ്ടാം ഘട്ടവും പാളി. ഗുണഭോക്താക്കളുടെ ബന്ധുക്കൾ ബഹളം വെച്ചു. അർഹരായ പലരുടെയും പേരുകൾ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടാത്തതാണ് തർക്കത്തിന് കാരണം. 1.15 കോടി രൂപ മുടക്കി കൊച്ചി നഗരസഭ നടപ്പാക്കുന്ന പദ്ധതി ഐ.സി.ഡി.എസിനാണ് വിതരണ ചുമതല ഏൽപിച്ചിരുന്നത്. മാർച്ചിൽ നടത്തിയ ക്യാമ്പിൽ പലർക്കും ഡോക്ടർമാർ നിർദേശിച്ച ഉപകരണം ലഭിച്ചിരുന്നില്ല. ഇതേച്ചൊല്ലി ഗുണഭോക്താക്കൾ പ്രശ്നമുണ്ടാക്കിയിരുന്നു. തുടർന്ന് കൗൺസിലർമാർ പരാതി ഉന്നയിച്ചതിനെത്തുടർന്ന് വീണ്ടും ക്യാമ്പ് നടത്തി ഉപകരണം വിതരണം ചെയ്യാമെന്ന് ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. ഇതുപ്രകാരം വെള്ളിയാഴ്ച നടത്തിയ ക്യാമ്പിലും പലർക്കും ഉപകരണം ലഭിക്കാതെ മടങ്ങേണ്ടിവന്ന അവസ്ഥയുണ്ടായി. ഗുണഭോക്തൃ ലിസ്റ്റ് കൗൺസിൽ യോഗത്തിൽ നേരത്തേ വിതരണം ചെയ്തിരുന്നു. മുൻ വർഷങ്ങളിൽ ഇല്ലാത്ത രീതിയിലെ സമീപനമാണ് ഉപകരണ വിതരണത്തിന് എത്തിയ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് ക്യാമ്പിൽ എത്തിയവരുടെ പരാതി. കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ലൈല ദാസ്, ജീജ ടെൻസൻ, പി.ആർ. രചന എന്നിവരും ക്യാമ്പിൽ എത്തിയിരുന്നു. ചിത്രം: സഹായ ഉപകരണ വിതരണ ക്യാമ്പിൽ എത്തിയവർ ബഹളം വെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
