Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടകളിലെത്താന്‍...

കടകളിലെത്താന്‍ ചാടിക്കടക്കണം: ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും

text_fields
bookmark_border
കടകളിലെത്താന്‍ ചാടിക്കടക്കണം: ദുരിതത്തിലായി യാത്രക്കാരും വ്യാപാരികളും
cancel
(പടം) തൃപ്പൂണിത്തുറ: അശാസ്ത്രീയ മീഡിയന്‍ നിര്‍മാണം മൂലം ദുരിതത്തിലായി വ്യാപാരികളും യാത്രക്കാരും. വടക്കേകോട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള കെ.എം.ആര്‍.എല്‍ നിര്‍മിച്ച മീഡിയനാണ് വ്യാപാരികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. എരൂര്‍ ഭാഗത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് കടക്കുന്ന ഭാഗത്താണ് മൂന്നടി ഉയരത്തില്‍ മീഡിയന്‍ നിര്‍മിച്ചിരിക്കുന്നത്. ഇതിനിടെ മറികടക്കുന്നതിനായുള്ള സൗകര്യമൊരുക്കിയിട്ടില്ല. ഇതുമൂലം എരൂര്‍ ഭാഗത്തുനിന്ന് വ്യാപാരസ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. എസ്.എന്‍. ജങ്ഷന്‍ ഭാഗത്തുള്ള കടകളിലേക്ക് പോകണമെങ്കില്‍ മീഡിയന്‍ ചാടിക്കടക്കണം. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും വിദ്യാർഥികള്‍ക്കും വ്യാപാര സ്ഥാപനങ്ങളിലേക്ക് എത്തിപ്പെടാന്‍ സാധിക്കുന്നില്ല. ഇതു മൂലം കച്ചവടം നഷ്ടത്തിലായതൊടെ ദുരിതത്തിലാണെന്ന് വ്യാപാരികള്‍ പറഞ്ഞു. മെട്രോ അധികൃതർക്ക് പരാതി നൽകാന്‍ തീരുമാനിച്ചതായി വ്യാപാരികള്‍ പറഞ്ഞു. EC-TPRA-2 Metro Median തൃപ്പൂണിത്തുറ എസ്.എന്‍ ജങ്ഷനില്‍ മീഡിയന് ഉയരം കൂടിയതിനാല്‍ ചാടിക്കടക്കാന്‍ ബുദ്ധിമുട്ടുന്ന യാത്രക്കാര്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story