Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവീട് കുത്തിത്തുറന്ന്​...

വീട് കുത്തിത്തുറന്ന്​ പട്ടാപ്പകൽ വൻ മോഷണം

text_fields
bookmark_border
കൊച്ചി: നഗരത്തിൽ . കടവന്ത്ര ജവഹർ നഗർ പള്ളിവാതുക്കൽ ഹൗസ് നമ്പർ 33ൽ കുര്യന്റെ വീട്ടിൽനിന്ന് എട്ട് ലക്ഷം രൂപയുടെ ഡയമണ്ട്, സ്വർണാഭരണങ്ങൾ എന്നിവയാണ് മോഷണം പോയത്. വീട്ടുകാർ വെള്ളിയാഴ്ച രാവിലെ പത്തരയോടെ വീടും ഗേറ്റും പൂട്ടി ആശുപത്രിയിൽ പോയിരുന്നു. വൈകീട്ട് മൂന്നിന് തിരിച്ചെത്തിയപ്പോഴാണ്​ മോഷണവിവരം പുറത്തറിഞ്ഞതെന്ന്​ കടവന്ത്ര പൊലീസ് പറഞ്ഞു. മുൻവാതിൽ കുത്തിപ്പൊളിച്ചാണ്​ മോഷ്ടാവ് വീട്ടിൽ കയറിയത്. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് ആഭരണങ്ങൾ കവരുകയായിരുന്നു. രണ്ട് പവന്റെ വള, ഒന്നര പവന്റെ രണ്ടു മാല, ഒരു കരിമണി മാല, മൂന്ന് ജോടി ഡയമണ്ട് കമ്മലുകൾ എന്നിവ മോഷണം പോയി. കടവന്ത്ര പൊലീസ് സംഘം വീടും പരിസരവും പരിശോധിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സി.സി ടി.വി കാമറകൾ പരിശോധിച്ചെങ്കിലും തെളിവ്​ ലഭ്യമായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story