Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൊച്ചി മെട്രോ:...

കൊച്ചി മെട്രോ: സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായി

text_fields
bookmark_border
കൊച്ചി: കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി. പേട്ട എസ്.എന്‍ ജങ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയില്‍ പാതയുടെയും സ്റ്റേഷന്‍റെയും നിര്‍മാണത്തിന്​ ആവശ്യമായ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. ഏറ്റെടുത്ത ഭൂമി തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക്​ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ആകെ 2.3238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമി വിട്ടു നല്‍കിയ 80 പേര്‍ക്കും നഷ്ടപരിഹാര തുകകളും കൈമാറി. ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത സ്ഥലത്തില്‍ 50 ശതമാനം സ്ഥലത്തും മെട്രോ റെയിലിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. സ്റ്റേഷന്‍ നിര്‍മാണത്തിന്​ ആവശ്യമായ പൈലിങ്ങിന്‍റെ 68 ശതമാനവും ട്രാക്ക് നിര്‍മാണത്തിന്​ ആവശ്യമായ പൈലിങ്ങിന്‍റെ 30 ശതമാനവും പൂര്‍ത്തിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story