Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുസാറ്റ് യൂനിയൻ...

കുസാറ്റ് യൂനിയൻ തെരഞ്ഞെടുപ്പ് കെ.എസ്.യു ബഹിഷ്കരിച്ചു

text_fields
bookmark_border
കളമശ്ശേരി: ചട്ടവിരുദ്ധമായാണ് കുസാറ്റ് സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നാരോപിച്ച് കെ.എസ്.യു ബഹിഷ്കരിച്ചു. സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ അവസാന പ്രവൃത്തി ദിനത്തിലാണ് ഇലക്​ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കാമ്പസിൽ പല ഡിപ്പാർട്മെന്റുകളിലും അന്നേ ദിവസം സെമസ്റ്റർ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കോഴ്സ് കഴിഞ്ഞുപോയ വിദ്യാർഥികളുടെ പേരുകൾ നീക്കം ചെയ്തിട്ടുമില്ല. ഇലക്ടർ റോളിൽ ഒന്നാം വർഷ വിദ്യാർഥികളുടെ പേര് ഉൾപ്പെടുത്തിയിട്ടും ഇല്ലാതെയാണ് ഇലക്​ഷന് പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന വർഷ വിദ്യാർഥികൾ പലരും കാമ്പസുകളിലില്ല. യൂനിവേഴ്സിറ്റി ബൈലോയും ഇലക്​ഷൻ നോട്ടിഫിക്കേഷനും തമ്മിൽ വൈരുധ്യങ്ങൾ ഉണ്ടെന്ന് കാണിച്ച്​ കെ.എസ്.യു മുമ്പ് നൽകിയ ഹരജിയിൽ തെരഞ്ഞെടുപ്പ് കോടതി രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. പിന്നെയും വൈരുധ്യങ്ങൾ നീക്കം ചെയ്യാതെ അക്കാദമിക് ഇയറിന്റെ അവസാനദിവസം ഇടതുപക്ഷ വിദ്യാർഥി സംഘടനക്ക്‌ വേണ്ടിയാണ് ഇലക്​ഷൻ നടത്തുന്നതെന്നാണ് കെ.എസ്.യു കുസാറ്റ് യൂനിറ്റ് പ്രസിഡൻറ് കുര്യൻ ബൈജുവും, ജനറൽ സെക്രട്ടറി നൈജുറോയിയും ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story