Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ-റെയില്‍ പദ്ധതി...

കെ-റെയില്‍ പദ്ധതി ഭരണാധികാരികളുടെ ഭ്രാന്തന്‍ നടപടി -വി.എം. സുധീരന്‍

text_fields
bookmark_border
കെ-റെയില്‍ പദ്ധതി ഭരണാധികാരികളുടെ ഭ്രാന്തന്‍ നടപടി -വി.എം. സുധീരന്‍
cancel
(പടം) ചോറ്റാനിക്കര: കെ-റെയില്‍ പദ്ധതി ഭരണാധികാരികളുടെ ഭ്രാന്തന്‍ നടപടിയാണെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍. ചോറ്റാനിക്കരയിൽ കെ-റെയില്‍ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നേരായ പദ്ധതിയാണെങ്കില്‍ സര്‍ക്കാര്‍ എന്തിനാണ് കള്ളത്തരം കാണിക്കുന്നത്. കല്ല് നാട്ടുന്നത് സാമൂഹികാഘാതപഠനത്തിനല്ല. മറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ബലം പ്രയോഗിച്ചും പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകാനാണ്. ഇത് നിയമവിരുദ്ധവും സാമൂഹ്യവിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെക്കൊണ്ട് സാമൂഹികാഘാതപഠനം നടത്തുന്നതും എത്രയും വേഗം നടപ്പാക്കാന്‍ വേണ്ടിയുള്ള അജണ്ടയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് റിയാസ്, ജില്ല പ്രസിഡന്റ് വിനു കുര്യാക്കോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമരസമിതി നേതാക്കളായ സി.കെ. ശിവദാസന്‍, ലാലു മത്തായി, ഷിബു പീറ്റര്‍, ജോര്‍ജ് ചോറ്റാനിക്കര, ബെന്നി മാമല, ആന്റണി മോഹന്‍ തുടങ്ങിയവരും യു.ഡി.എഫിന്റെയും ജനകീയ പ്രതിരോധ സമിതിയുടെയും നേതാക്കളും പ്രതിഷേധത്തില്‍ പങ്കെടുത്തു. EC-TPRA-1 K Rail കെ-റെയില്‍ വിരുദ്ധ ജനകീയ സമിതി ചോറ്റാനിക്കരയില്‍ സംഘടിപ്പിച്ച പ്രതിഷേധം മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story