Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:39 AM IST Updated On
date_range 23 April 2022 5:39 AM ISTഏകീകൃത കുർബാന: സമരം അവസാനിപ്പിച്ചു -സംയുക്ത സഭാ സംരക്ഷണ സമരസമിതി
text_fieldsbookmark_border
കൊച്ചി: എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കുർബാന അർപ്പണവുമായി ബന്ധപ്പെട്ട് വിശ്വാസികൾ ഇരുവിഭാഗമായി തിരിഞ്ഞ് തമ്മിലടിച്ചിരുന്നു. തുടർന്നാണ് ഒരുവിഭാഗം സമരവുമായി രംഗത്തിറങ്ങിയത്. തുടർന്ന്, പ്രാർഥനാ ചടങ്ങുകളടക്കം നിർത്തിവെച്ചിരുന്നു. പ്രതിഷേധം തുടരുന്നതിനാൽ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിവാഹം, മനസ്സമ്മതം, മാമ്മോദീസ, മരണ ആവശ്യം തുടങ്ങിയ ചടങ്ങുകൾ മറ്റ് ദേവാലയങ്ങളിലേക്ക് മാറ്റിയിരുന്നു. പ്രാർഥനകളും ചടങ്ങുകളും മുടങ്ങുന്ന സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സംയുക്ത സഭാ സംരക്ഷണ സമരസമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാളെ മുതൽ നടക്കുന്ന കുർബാനകൾക്കെതിരെ പ്രത്യക്ഷ സമരവുമായി രംഗത്തുണ്ടാകില്ലെന്നും അവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. പ്രതിരോധത്തിന്‍റെ പേരിൽ സ്വകാര്യ കർമങ്ങൾ തടയില്ലെന്ന് സമര സമിതി വ്യക്തമാക്കിയതാണെന്ന് അഡ്വ. മത്തായി മുതിരേന്തി, ജിമ്മി ജോസഫ് പുത്തരിക്കൽ, സീലിയ ആന്‍റണി, ബേബി പൊട്ടനാനി എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story