Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:38 AM IST Updated On
date_range 23 April 2022 5:38 AM ISTറോഡിന്റെ ശോച്യാവസ്ഥക്കെതിരെ മന്ത്രിക്ക് പരാതി നൽകി
text_fieldsbookmark_border
കിഴക്കമ്പലം: ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡില്‍ കിഴക്കമ്പലം ജങ്ഷന് സമീപം നാളുകളായി തകര്‍ന്നുകിടക്കുന്ന റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വകുപ്പുമന്ത്രിക്ക് പരാതി നല്‍കി. ഒന്നര വര്‍ഷത്തിലേറെയായി കുണ്ടും കുഴിയുമായി കിടക്കുന്ന റോഡ് വഴിയാത്രക്കാര്‍ക്കും വാഹനങ്ങൾക്കും തീരാദുരിതമാണ്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. ഗതാഗതക്കുരുക്കും ഇവിടെ രൂക്ഷമാണ്. അവധിക്കാലത്ത് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാരും വ്യാപാരികളും. പടം- ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡില്‍ കിഴക്കമ്പലം സെന്റ് ആന്റണീസ് ചര്‍ച്ചിന് മുന്നില്‍ തകര്‍ന്ന ഭാഗം (em+ea palli 1)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
