Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:37 AM IST Updated On
date_range 23 April 2022 5:37 AM ISTനാശംവിതച്ച് കാറ്റും മഴയും
text_fieldsbookmark_border
മൂവാറ്റുപുഴ: മഴക്കൊപ്പം എത്തിയ കനത്ത കാറ്റിൽ പിരളിമറ്റം, കാവന പ്രദേശങ്ങളിൽ വ്യാപകനാശം. വെള്ളിയാഴ്ച വൈകീട്ടുണ്ടായ കാറ്റിലും മഴയിലും മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡിലെ പിരളിമറ്റത്ത് വ്യാപക നാശമാണുണ്ടായത്. മരം വീണ് തടത്തിൽ ട്വിങ്കിൾ മാത്യുവിന്‍റെ കാലിത്തൊഴുത്ത് പൂർണമായി തകർന്നു. ഈസമയം തൊഴുത്തിൽ പശു ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. പിരളിമറ്റം കള്ളുഷാപ്പും മരം വീണ് തകർന്നു. ആയവന പഞ്ചായത്തിലെ കാവന പ്രദേശത്തും കാറ്റ് നാശം വിതച്ചിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണ് വൈദ്യുതി കമ്പികൾ പൊട്ടിയിട്ടുണ്ട്. പ്രദേശത്ത് വ്യാപക കൃഷിനാശവും സംഭവിച്ചു. ചിത്രം - പിരളിമറ്റം തടത്തിൽ ട്വിങ്കിൾ മാത്യുവിന്‍റെ കാലിത്തൊഴുത്ത് മരം വീണ് തകർന്നപ്പോൾ Em Mvpa 10 Mangaloor
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
