Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവനന്തപുരം...

തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ ദുരവസ്ഥ: ഹൈകോടതി റിപ്പോർട്ട്​ തേടി

text_fields
bookmark_border
കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ ദുരിതങ്ങൾ സംബന്ധിച്ച വിഷയത്തിൽ ഹൈകോടതിയുടെ ഇടപെടൽ. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കേസിൽ ഹൈകോടതി നിയോഗിച്ച അമിക്കസ്​ക്യൂറി സമർപ്പിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്​ ജസ്റ്റിസ്​ സതീഷ്​ നൈനാന്‍റെ ഇടപെടൽ. ജില്ല ജഡ്‌ജി അധ്യക്ഷനായ നിരീക്ഷണ സമിതി മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധന നടത്തി പത്തുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന്​ കോടതി നിർദേശിച്ചു. തുടർന്ന്​ ഹരജി വീണ്ടും ഈ മാസം 29ന്​ പരിഗണിക്കാൻ മാറ്റി. മാനസികാരോഗ്യകേന്ദ്രത്തിലെ തകര മേൽക്കൂരയുള്ള കെട്ടിടങ്ങളിൽ കഴിയുന്ന രോഗികൾ വേനൽ കടുത്തതോടെ ചൂടിൽ വലയുകയാണെന്നും കിടക്കകളില്ലാത്തതിനാൽ രോഗികൾ നിലത്തുകിടന്നാണ് ഉറങ്ങുന്നതെന്നും വാർത്തകൾ വന്നിരുന്നു. സെല്ലുകളും മുറികളും രോഗികളെ കുത്തിനിറച്ച നിലയിലാണ്​​​. മതിയായ ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. മാനസികാരോഗ്യ നിയമപ്രകാരമുള്ള മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് രൂപവത്​കരിച്ചിട്ടില്ലെന്നും അമിക്കസ്​ക്യൂറി ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം ഉന്നതതല യോഗം വിളിച്ച്​ മതിയായ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story